കൂരിയാട് ദേശീയപാതയിലുണ്ടായത് ഗുരുതര വീഴ്ച, ഇടിഞ്ഞ ഭാഗത്തെ റോഡ് പൂർണമായും പുനർനിർമിക്കണമെന്ന് വിദഗ്ധ സമിതി

Published : May 29, 2025, 11:36 AM ISTUpdated : May 29, 2025, 11:41 AM IST
കൂരിയാട് ദേശീയപാതയിലുണ്ടായത് ഗുരുതര വീഴ്ച, ഇടിഞ്ഞ ഭാഗത്തെ റോഡ് പൂർണമായും പുനർനിർമിക്കണമെന്ന് വിദഗ്ധ സമിതി

Synopsis

വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറി.പ്രദേശത്ത് റോഡ് നിര്‍മിക്കുന്നതിന് മണ്ണ് പരിശോധനയടക്കം ഫപ്രദമായി നടത്തിയില്ലെന്ന് വിദഗ്ധസമിതി പറയുന്നു. 

ദില്ലി: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ കമ്പനികള്‍ക്കുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറി. ഇടിഞ്ഞ ഭാഗത്തെ റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. കൂരിയാട് ദേശീയപാതയിൽ സംരക്ഷണ ഭിത്തിയടക്കം തകര്‍ന്ന ഭാഗത്തെ ഒരു കിലോമീറ്റര്‍ റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.

പ്രദേശത്ത് റോഡ് നിര്‍മിക്കുന്നതിന് മണ്ണ് പരിശോധനയടക്കം ഫപ്രദമായി നടത്തിയില്ലെന്ന് വിദഗ്ധസമിതി പറയുന്നു. നിര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നാണ് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്. നിര്‍മാണ കമ്പനിയടക്കമുള്ള ഏജന്‍സികള്‍ക്ക് വൻവീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. കൂരിയാട് മേഖലയിലെ നെൽപാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശോധന നടന്നില്ലെന്നും ഡിസൈനിൽ വൻ തകരാറ് ഉണ്ടെന്നും വിദഗ്ധ സമിതി കണ്ടെത്തി.

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം