പഞ്ചായത്ത് ഓഫീസിന്റെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്ന് വീണു, ജീവനക്കാരിക്ക് പരിക്ക്

Published : Jun 20, 2026, 03:32 PM IST
koothaliyil grama panchayat office slab collapse injures employee in kozhikode

Synopsis

പേരാമ്പ്ര കൂത്താളിയില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്‍റെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നുവീണ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു

കോഴിക്കോട്: പേരാമ്പ്ര കൂത്താളിയില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്‍റെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നുവീണ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. പഞ്ചായത്ത് ജീവനക്കാരി ശ്വേതയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഓഫീസിലെത്തി കമ്പ്യൂട്ടറില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയായിരുന്നു അപകടം. വലിയ ശബ്ദത്തോടെ സ്ലാബിന്‍റെ ഒരു ഭാഗം ശ്വേതയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തണ്ടോറ ഉമ്മര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഓഫീസില്‍ ഉണ്ടായിരുന്ന സമയത്താണ് സംഭവം.

പരിക്കേറ്റ ശ്വേതയെ ഉടന്‍ തന്നെ ആദ്യം അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് മാറ്റി. 58 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്‍റെ ശോചനീയാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്‍റെ ബലക്ഷയം സംബന്ധിച്ച് നേരത്തെ തന്നെ ആശങ്കകള്‍ നിലനിന്നിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൃപ്രയാറിലെ ട്വിസ്റ്റുകൾ നിറഞ്ഞ ഡോളർ കൊള്ള; കവര്‍ന്നത് 16.5 ലക്ഷം രൂപ, പ്രതികളുടെ ഇന്നോവ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
ഗണേഷ് കുമാറിനെ പുറത്താക്കിയത് ആഘോഷമാക്കി പത്തനാപുരം താലൂക്ക് എൻഎസ്എസ് യൂണിയൻ ഭാരവാഹികൾ, മധുരം വിതരണം ചെയ്തു