ലഹരിത്തർക്കത്തിൽ കൊലപാതകം, കോട്ടക്കലിലെ അസം സ്വദേശിയുടേത് കൊലപാതകം, 4 മലയാളികൾ പ്രതികൾ

Published : Mar 21, 2025, 12:04 PM ISTUpdated : Mar 21, 2025, 12:09 PM IST
ലഹരിത്തർക്കത്തിൽ കൊലപാതകം, കോട്ടക്കലിലെ അസം സ്വദേശിയുടേത് കൊലപാതകം, 4 മലയാളികൾ പ്രതികൾ

Synopsis

കഞ്ചാവ് വിൽപ്പനയിലെ പണം സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കോട്ടക്കൽ, തിരുരങ്ങാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘമാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.  

മലപ്പുറം : കോട്ടക്കലിലെ അസം സ്വദേശിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഉറ്റ സുഹൃത്തുക്കളായ മലയാളികളായ 4 പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എംഡിഎംഎ, കഞ്ചാവ് വിൽപ്പനയിലെ പണം സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കോട്ടക്കൽ, തിരുരങ്ങാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘമാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. 8 വർഷമായി കേരളത്തിൽ താമസിക്കുന്ന 23 കാരനായ ആസ്സാം സ്വദേശി ഹബീൽ ഹുസൈനാണ് മരിച്ചത്. മുഖ്യ പ്രതി നസറുദ്ദീൻ തിരൂരങ്ങാടി സ്റ്റേഷൻ പരിധിയിൽ റൗഡി ലിസ്റ്റിൽപ്പെട്ട ആളാണ്. കഞ്ചാവ് വിറ്റതിന്റെ പണം ഉടമസ്ഥന് നൽകാത്തതിലുള്ള ശത്രുതയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

തിരുവനന്തപുരത്ത് ഒരു സ്കൂട്ടറിൽ മാറി മാറി കറങ്ങുന്ന മൂന്നംഗ സംഘം, പൊലീസിന് വിവരം ലഭിച്ചു, എംഡിഎംഎ പിടികൂടി

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി