
കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറി (Handing Over Partners) ലൈംഗിക വേഴ്ച നടത്തിയ കേസിൽ പ്രതികരിച്ച് പരാതിക്കാരി. രണ്ട് വർഷം സഹിച്ചെന്നും സഹികെട്ടാണ് ഭർത്താവിനെതിരെ പരാതി നൽകിയതെന്നും 26 കാരി പറയുന്നു. ഭർത്താവ് നിരന്തരം ശല്യം ചെയ്തിരുന്നു. പ്രണയിച്ച് കല്യാണം കഴിച്ചവരാണ് തങ്ങൾ. ആ സ്നേഹം ഉള്ളതുകൊണ്ടാണ് ഇത്രയും നാൾ സഹിച്ചതെന്നും പരാതിക്കാരി പറയുന്നു.
വീട്ടുകാർ നിരവധി തവണ ബന്ധത്തിൽ നിന്ന് പിന്മാറാൻ പറഞ്ഞു. അപ്പോൾ ഭർത്താവ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഇതാണ് ജീവിതം എന്നും ഭർത്താവ് പറഞ്ഞു. ഭർത്താവ് പണത്തിന് വേണ്ടി തന്നെ ഉപയോഗിച്ചിരുന്നു. മറ്റു സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാനും തന്നെ കരുവാക്കിയെന്നും 26 കാരി പറയുന്നു. പൊലീസിനോടാണ് പരാതിക്കാരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഇന്നലെ ഉച്ചയോടെയാണ് പങ്കാളികളെ പരസ്പരം കൈമാറുന്ന വൻ സംഘം കോട്ടയത്ത് പിടിയിലാവുന്നത്. ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിണ് പൊലീസ് ഏഴംഗ സംഘത്തെ പിടികൂടിയത്. ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വലിയ സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ഭാര്യമാരെ ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും പരസ്പരം കൈമാറിയുള്ള ലൈംഗിക വേഴ്ചയ്ക്ക് നിര്‍ബന്ധിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.