ഒത്താശ ചെയ്യുന്ന ഡോക്ടറെക്കുറിച്ചുള്ള വിവരം മെഡിക്കൽ കൗണ്‍സിലിനെ അറിയിക്കും. മാഫിയകളുമായി ചില പൊലീസുകാര്‍ക്ക് സൗഹൃദമുണ്ടെന്ന വിവരം ഉണ്ടെന്നും മേയര്‍ പറഞ്ഞു.

തിരുവനന്തപുരം: അനധികൃത സ്പാകള്‍ക്കെതിരെ പൊലീസുമായി ചേര്‍ന്ന് നടപടിക്ക് തിരുവനന്തപുരം കോര്‍പറേഷൻ. സ്പാകളുടെ മറവിൽ ക്രോസ് മസാജിങ് വ്യാപകമായ നടക്കുന്നുവെന്ന് മേയര്‍ വി.വി രാജേഷ് പറഞ്ഞു. ഒത്താശ ചെയ്യുന്ന ഡോക്ടറെക്കുറിച്ചുള്ള വിവരം മെഡിക്കൽ കൗണ്‍സിലിനെ അറിയിക്കും. മാഫിയകളുമായി ചില പൊലീസുകാര്‍ക്ക് സൗഹൃദമുണ്ടെന്ന വിവരം ഉണ്ടെന്നും മേയര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രധാനമന്ത്രിയെ കാണാൻ തിരുവനന്തപുരം നഗരസഭ മേയറും ബിജെപി കൗണ്‍സിലര്‍മാരും നാളെ ട്രെയിന്‍ മാര്‍ഗം ദില്ലിക്ക് തിരിക്കും. പ്രാഥമിക വികസന രേഖ പ്രധാനമന്ത്രിക്ക് കൈമാറിയെന്നും വാര്‍ഡ് സഭകള്‍ പൂര്‍ത്തിയാകുമ്പോള്‍ വിശദമായ രേഖ നൽകുമെന്നും മേയര്‍ വി.വി രാജേഷ് അറിയിച്ചു. തെരുവുനായ പ്രശ്നം പരിഹരിക്കാൻ രണ്ടാഴ്ചയ്ക്കുള്ളിൽ ഷെൽട്ടര്‍ ഹോമുകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.