
കോട്ടയം: കോട്ടയത്ത് കളക്ടറേറ്റിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആൻറിജൻ പരിശോധനയിലാണ് ഇവർക്ക് കൊവിഡ് പോസിറ്റീവ് ആയത്. ഇവരുമായി സമ്പർക്കത്തിലുള്ള ജീവനക്കാരോട് ക്വാറൻ്റയിനിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്ന് 89 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 81 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. വിദേശത്തുനിന്ന് വന്ന മൂന്നു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ അഞ്ചു പേരും രോഗബാധിതരായി.
സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 17 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു. മുണ്ടക്കയം-7, മറവന്തുരുത്ത്-6, വൈക്കം മുനിസിപ്പാലിറ്റി, ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത്-5 വീതം, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി, അതിരമ്പുഴ, വിജയപുരം ഗ്രാമപഞ്ചായത്തുകള്‍-4 വീതം എന്നിവയാണ് സമ്പര്‍ക്ക രോഗികള്‍ കൂടുതലുള്ള മറ്റു സ്ഥലങ്ങള്‍.
രോഗം ഭേദമായ 44 പേര്‍ ആശുപത്രി വിട്ടു. നിലവില്‍ 668 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 2173 പേര്‍ രോഗബാധിതരായി. 1502 പേര്‍ രോഗമുക്തി നേടി. വിദേശത്തുനിന്നെത്തിയ 29 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 172 പേരും രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിലുണ്ട്. സമ്പര്‍ക്ക പട്ടികയിലുള്ള 130 പേർ ഉള്‍പ്പടെ 331 പേര്‍ക്ക് പുതിയതായി ക്വാറന്‍റയിന്‍ നിര്‍ദേശിച്ചു. ആകെ 10202 പേരാണ് ക്വാറന്‍റയിനിലുള്ളത്.
Read Also: തിരുവനന്തപുരത്ത് ഇന്ന് 97.6 ശതമാനം പേർക്കും രോഗം വന്നത് സമ്പർക്കത്തിലൂടെ, ആശങ്ക...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam