ഗേറ്റിൽ കയറി കളിക്കുന്നതിനിടെ അപകടം; നാലു വയസുകാരന് ദാരുണാന്ത്യം

Published : Mar 08, 2022, 02:19 PM IST
ഗേറ്റിൽ കയറി കളിക്കുന്നതിനിടെ അപകടം; നാലു വയസുകാരന് ദാരുണാന്ത്യം

Synopsis

ഗേറ്റിൽ കയറി കളിക്കുന്നതിനിടെ ഗേറ്റ് ഇളകി വീണതാണ് അപകടത്തിന് കാരണം. കഴിഞ്ഞ ദിവസമാണ് അഹ്സൻ അലി ദുബായിൽ നിന്ന് നാട്ടിലെത്തിയത്.

ഈരാറ്റുപേട്ട: വീടിന്റെ ഗേറ്റ് വീണ് നാലുവയസുകാരന് ( Four year old boy) ദാരുണാന്ത്യം. ഈരാറ്റുപേട്ട പുത്തന്‍പള്ളി ഇമാം നദീര്‍ മൗലവിയുടെ ചെറുമകന്‍ അഹ്‌സന്‍ അലി (4) ആണ് മരിച്ചത്. ഗേറ്റിൽ കയറി കളിക്കുന്നതിനിടെ ഗേറ്റ് ഇളകി വീണതാണ് അപകടത്തിന് കാരണം. കുട്ടിയുടെ തലയിലേക്കാണ് ഗേറ്റ് വീണത്. കുട്ടിയുടെ മാതാപിതാക്കളുടെ മുന്നിൽവെച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബസമേതം ഗൾഫിൽ  കഴിയുന്ന കുടുംബം കഴിഞ്ഞ ദിവസമാണ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്.

വർക്കലയിൽ ഇരുനില വീടിന് തീപിടിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞടക്കം അഞ്ച് പേർ മരിച്ചു

വർക്കലയിൽ ഇരുനില വീടിന് തീപിടിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞ് അടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം. വർക്കല ദളവാപുരം സ്വദേശി പ്രതാപനും ഭാര്യ ഷേർളിയും ഇളയമകൻ അഹിലും രണ്ടാമത്തെ മകൻ നിഹുലിൻറെ ഭാര്യ അഭിരാമിയും അഭിരാമിയുടെ കുഞ്ഞ് റയാനുമാണ് മരിച്ചത്. പരിക്കേറ്റ നിഹുൽ ആശുപത്രിയിലാണ്. തീപിടുത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചത് മൂലമാണ് മരണമെന്നാണ് പൊലീസിൻറെയും ഫയർഫോഴ് സിൻറെയും പ്രാഥമിക നിഗമനം. 

ഒരു നാടിനെ മുഴുവൻ ഞെട്ടിച്ച ദുരന്ത കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം വേണ്ടിവരും. തീപടർന്നതിന്റെ കാരണവും ഉറവിടവുമാണ് ആദ്യം കണ്ടെത്തേണ്ടത്. ഫൊറൻസിക് സംഘത്തിന്റെയും ഇലട്രിക് ഇൻസ്പകെടേറ്റിന്റെയും റിപ്പോർട്ടുകള്‍ നിർണായമാകും. വീട്ടിനകത്തുണ്ടായ ഷോർട്ട് സർട്ടിക്യൂട്ടാണ് തീപിടിക്കാൻ കാരണമെങ്കിൽ കാർ പോർച്ചിലെ ബൈക്കുകള്‍ക്കെങ്ങനെ തീപടർന്നുവെന്ന സംശയം ബാക്കിയാണ്. വീട്ടിനുള്ളിലെ ഫർണിച്ചറുകളിലും കർട്ടനിലും ഇൻറരീയർ ഡിസൈനുപയോഗിച്ച സാധനങ്ങളുമായാണ് തീപിടിച്ചത്. മരിച്ച പ്രതാപൻ പച്ചക്കറി ക‍ച്ചവടക്കാരനായിരുന്നു. സാമ്പത്തികമായി ഈ കുടുബംത്തിന് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ബിസിനസ്സ് സംബന്ധമായി ശത്രുകളുണ്ടോയെന്നതടക്കം പരിശോധിക്കുമെന്ന് പൊലീസ് പറയുന്നു.

 

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം