ആതിര കൊല കേസ് പ്രതിയെ കുരുക്കിയത് വീട്ടമ്മയുടെ തന്ത്രപരമായ നീക്കം, തിരിച്ചറിഞ്ഞത് വാർത്തകളിലൂടെ

Published : Jan 24, 2025, 07:12 AM ISTUpdated : Jan 24, 2025, 07:28 AM IST
ആതിര കൊല കേസ് പ്രതിയെ കുരുക്കിയത് വീട്ടമ്മയുടെ തന്ത്രപരമായ നീക്കം, തിരിച്ചറിഞ്ഞത് വാർത്തകളിലൂടെ

Synopsis

വാർത്തകളിലൂടെ പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് ജോൺസൺ ഔസേപ്പ് വീട്ടിലേക്ക് എത്തിയതെന്നും വീട്ടുടമ രമ്യ രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട്...

കോട്ടയം : കഠിനംകുളം ആതിര കൊലപാതക കേസിലെ പ്രതി ജോൺസൺ ഔസേപ്പിനെ കുരുക്കിയത്, മുമ്പ് ജോലി ചെയ്ത വീട്ടുകാരുടെ തന്ത്രപരമായ നീക്കത്തിലൂടെ. കോട്ടയം ചങ്ങനാശ്ശേരി കുറിച്ചിയിലെ വീട്ടിലേക്ക് ഇന്നലെ ഇയാൾ എത്തിയപ്പോൾ വീട്ടുകാരാണ് ചിങ്ങവനം പൊലീസിനെ വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസം വാർത്തകളിലൂടെ പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് ജോൺസൺ ഔസേപ്പ് വീട്ടിലേക്ക് എത്തിയതെന്നും വീട്ടുടമ രമ്യ രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

കുറിച്ചിയിലെ വീട്ടുകാർക്ക് തോന്നിയ സംശയമാണ് ആതിര കൊലക്കേസ് പ്രതിയെ കുടുക്കുന്നതിൽ ഫലം കണ്ടത്. ഇന്നലെ ജോൺസൺ എത്തിയതിന് പിന്നാലെ വീട്ടുകാർ പൊലീസിനെ വിളിച്ച് വിവരം പറഞ്ഞു. പൊലീസ് എത്തുംവരെ വീട്ടുകാർ പ്രതിയെ പോകാനും അനുവദിച്ചില്ല. മുമ്പ് ഒരു മാസം ജോൺസൺ കുറിച്ചിയിലെ വീട്ടിൽ ജോലി ചെയ്തിരുന്നുവെന്ന് വീട്ടുടമസ്ഥ രമ്യ പറയുന്നു.

''ഫേസ്ബുക്കിലൂടെയാണ് വാർത്തയറിഞ്ഞത്. അനിയത്തിയാണ് വാർത്ത കാണിച്ചത്. നമ്മുടെ വീട്ടിൽ അച്ഛനെ നോക്കാനായി നിന്നിരുന്ന ആളാണെന്ന് മനസിലായി. ഇന്നലെ വൈകിട്ട് 3.15ന് ഇയാൾ വീട്ടിലേക്ക് വന്നു. അച്ഛൻ  വിളിച്ച് എന്നെ നോക്കാൻ വരുന്നയാളെത്തിയെന്ന് പറഞ്ഞു. ഞാൻ വീട്ടിലേക്ക് എത്തി. പൊലീസിനെ വിവരമറിയിച്ചു. അച്ഛൻ കാലൊടിഞ്ഞ് കിടക്കുകയായിരുന്നു. അച്ഛനെ നോക്കാൻ വേണ്ടിയാണ് ഏജൻസി വഴി ആളെ തേടിയത്. അങ്ങനെയാണ് ജോൺസൺ വീട്ടിലേക്ക് ജോലിക്ക് വന്നത്. ഡിസംബർ 8 ന് വന്ന് ജനുവരി 7 വരെ ജോലി ചെയ്ത് തിരികെ പോയി. പിന്നീട് ഇന്നലെയാണ് വീട്ടിലേക്ക് വന്നത്. വീട്ടിൽ ഇയാളുടെ വസ്ത്രങ്ങൾ ഉണ്ടായിരുന്നു. അതെടുക്കാനാണ് ഇവിടേക്ക് വന്നതെന്നാണ് മനസിലാക്കുന്നത്''.

അച്ഛനെ നോക്കാനായി എത്തിയ ആളായിരുന്നതിനാൽ ഈ വീട്ടിൽ തന്നെയായിരുന്നു താമസമെന്നും ജോൺസൺ വീട്ടിലെത്തിയപ്പോൾ വിവരം പൊലീസിനെ വിളിച്ച് അറിയിച്ചുവെന്നും രമ്യ വിശദീകരിച്ചു. ജോലി ചെയ്തിരുന്ന കാലത്ത് സൗമ്യമായ ഇടപെടൽ ആയിരുന്നു ജോൺസണിന്റേതെന്നും എലി വിഷം കഴിച്ചതിനെ പറ്റി അറിയില്ലെന്നും വീട്ടുടമ രമ്യ രാധാകൃഷ്ണൻ പറയുന്നു. 

കഠിനംകുളം കൊലപാതകം; പ്രതി ജോൺസൺ കഴിച്ചത് എലി വിഷം; ആതിര കൂടെ വരാത്തതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് മൊഴി

ആതിര കൊലക്കേസിലെ പ്രതി ചികിത്സയിൽ 

കഠിനംകുളം ആതിര കൊലക്കേസിലെ പ്രതി ജോൺസൺ ഔസേപ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇന്നലെ നടത്തിയ പരിശോധനയിൽ ഇയാളുടെ ഉള്ളിൽ വിഷാശം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ആരോഗ്യ നില തൃപ്തികരമാണ്. രണ്ട് ദിവസമെങ്കിലും ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടി വരുമെന്നാണ് ഡോക്ടറുമാരുടെ നിർദേശം. അതിന് ശേഷമായിരിക്കും പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുക. നിലവിൽ ആശുപത്രിയിലുള്ള പ്രതി പൂർണമായും പൊലീസ് നിരീക്ഷണത്തിലാണ്. ഇന്നലെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കഠിനംകുളത്ത് നിന്നുള്ള അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.  

 

 

 


 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിൽ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ്; പി ടി തോമസിന്‍റെ ഇടപെടലുകൊണ്ടാണ് ഇങ്ങനെയൊരു വിധി ഉണ്ടായതെന്ന് സതീശൻ
വിധി കേട്ട ദിലീപ് നേരെ പോയത് എളമക്കരയിലേക്ക്, രാമൻപിള്ളയെ നേരിൽ കണ്ട് നന്ദി അറിയിച്ചു; ആലുവയിലെ വീട്ടിൽ സ്വീകരണമൊരുക്കി കുടുംബം