ക​പ്പ​ൽ ജീ​വ​ന​ക്കാര​നാ​യ കോട്ടയം സ്വ​ദേ​ശിയെ അറ്റ്ലാന്റിക്ക് സമുദ്രത്തിൽ കാണാതായി

Published : Feb 11, 2022, 11:21 AM ISTUpdated : Feb 13, 2022, 12:00 PM IST
ക​പ്പ​ൽ ജീ​വ​ന​ക്കാര​നാ​യ കോട്ടയം സ്വ​ദേ​ശിയെ അറ്റ്ലാന്റിക്ക്  സമുദ്രത്തിൽ കാണാതായി

Synopsis

കഴിഞ്ഞ ഒമ്പതാം തീയതി ജസ്റ്റിനെ കാണാതായെന്ന് കപ്പൽ അധികൃതർ കുടുംബത്തെ അറിയിക്കുകയായിരുന്നു. എന്നാൽ ഈ ദിവസം ജസ്റ്റിൻ വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. 

കോട്ടയം: ച​ര​ക്ക് ക​പ്പ​ലി​ലെ ജീ​വ​ന​ക്കാര​നാ​യ കോട്ടയം സ്വ​ദേ​ശിയെ അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായി. ജസ്റ്റിൻ കുരുവിളയെന്ന കോട്ടയം കു​റി​ച്ചി സ്വദേശിയെയാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് അമേരിക്കയിലേക്കുള്ള യാത്രക്കിടെ കാണാതായത്. സ്ട്രീം ​അ​റ്റ്‌ലാ​ൻ​ഡി​ക് എ​ന്ന ക​പ്പ​ലി​ലെ അസിസ്റ്റ​ന്‍റ് കു​ക്കാ​യിരുന്ന ജസ്റ്റിനെ കഴിഞ്ഞ ഒമ്പതാം തീയതി മുതൽ  കാണാതായെന്നാണ് കപ്പൽ അധികൃതർ കുടുംബത്തെ അറിയിച്ചത്.

എന്നാൽ ശനിയാഴ്ച ജസ്റ്റിൻ വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്കുള്ള യാത്രയിലാണെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നും ജസ്റ്റിൻ പറഞ്ഞിരുന്നുവെന്നും കുടുംബം വിശദീകരിക്കുന്നു. സംഭവത്തിൽ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം വിദേശകാര്യ മന്ത്രാലയത്തിന് പരാതി നൽകിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് വീട്ടിലെത്തിയ മന്ത്രി വി.എൻ.വാസവനും അറിയിച്ചു.

കപ്പൽ യാത്രക്കിടെ കാണാതായ യുവാവിനെ കാത്ത് കുടുംബം- വീഡിയോ


 

PREV
Read more Articles on
click me!

Recommended Stories

'ജയിലിൽ പോകാൻ മടിയില്ല, വോട്ടുകൊള്ളയ്ക്കെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടാകും'; ലോക്സഭയില്‍ കെസി വേണുഗോപാൽ
തിരുവല്ലയിൽ വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി ഫയർഫോഴ്സ്, ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു