കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു

Published : Apr 27, 2019, 11:47 PM IST
കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു

Synopsis

പന്ത്രണ്ടര മണിക്കൂറിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കുന്നത്. നാഗമ്പടം പഴയ മേൽപ്പാലം പൊളിക്കുന്നതിനു വേണ്ടിയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

കോട്ടയം: കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു. തിരുവനന്തപുരം - ചെന്നൈ സൂപ്പർഫാസ്റ്റ് കടത്തി വിട്ടു - പന്ത്രണ്ടര മണിക്കൂറിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കുന്നത്. നാഗമ്പടം പഴയ മേൽപ്പാലം പൊളിക്കുന്നതിനു വേണ്ടിയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്

അതേസമയം, നാഗമ്പടത്തെ പഴയപാലം നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാനുള്ള ശ്രമം തല്‍ക്കാലം ഉപേക്ഷിച്ചു. ചെറുസ്ഫോടക വസ്തുകള്‍ ഉപയോഗിച്ച് നിയന്ത്രിത സ്ഫോടനത്തിലൂടെ  പാലം തകര്‍ക്കാനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടത്തോടെയാണ് ശ്രമം ഉപേക്ഷിച്ചത്. പാലം പൊളിക്കാനുള്ള പുതിയ രീതിയും തീയതിയും പിന്നീട് തീരുമാനിക്കും. 

പാത ഇരട്ടിപ്പിക്കുന്നതിന്‍റെ ഭാഗമായി പുതിയ പാലം നിർമ്മിച്ചതിനെ തുടർന്നാണ് പഴയ പാലം പൊളിക്കാന്‍ തീരുമാനിച്ചത്. 1953ലാണ് നാഗമ്പടം പാലം നിർമ്മിക്കുന്നത്. കോട്ടയം പാത വൈദ്യുതീകരിച്ചപ്പോൾ ചെറുതായൊന്നുയർത്തി. എന്നാൽ പാലത്തിന് വീതി കുറവായതിനാൽ കോടതി ഉത്തരവ് പ്രകാരം ഇവിടം വേഗത കുറച്ചാണ് ട്രെയിനുകൾ കടത്തിവിടുന്നത്.  

പുതിയ പാലം വന്നതോടെ പഴയപാലം പൊളിക്കാൻ ദിവസങ്ങളായി നടപടികൾ തുടങ്ങിയിരുന്നു. ചെറിയ സ്ഫോകടവസ്തുവച്ച് പൊളിക്കാൻ തീരുമാനിച്ചെങ്കിലും ഉത്സവാവധിയും തെരഞ്ഞെടുപ്പും കാരണം നീണ്ടുപോയി. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഗലിംഗ് എന്ന കമ്പനിയാണ് പാലം പൊളിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലാ നഗരസഭ ആര് ഭരിക്കും? പുളിക്കകണ്ടം കുടുംബത്തിന്‍റെ നിര്‍ണായക തീരുമാനം ഇന്നറിയാം, ജനസഭയിലൂടെ
കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു, പിതാവും മറ്റൊരു മകനും കസ്റ്റഡിയിൽ