ഗത്യന്തരമില്ലാതെ ജോസഫ് വഴങ്ങി; 'കോട്ടയം പ്രതിസന്ധി'ക്ക് പരിഹാരമായി

By Web TeamFirst Published Jul 25, 2019, 11:14 AM IST
Highlights

തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ആദ്യം പി ജെ ജോസഫ് പ്രതികരിച്ചത്. മുന്നണി വിടുമെന്ന മുന്നറിയിപ്പും അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നുണ്ടായി. 

കോട്ടയം: ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് എമ്മിലുണ്ടായ ആശയക്കുഴപ്പങ്ങള്‍ അവസാനിച്ചു. ജോസ് കെ മാണി വിഭാഗത്തിന് ആദ്യ ടേമില്‍ പ്രസിഡന്‍റ് സ്ഥാനം നല്‍കാമെന്ന യുഡിഎഫ് യോഗത്തിലെ തീരുമാനത്തിന് പി ജെ ജോസഫ് വഴങ്ങിയതോടെയാണ് പ്രതിസന്ധിക്ക് പരിഹാരമായത്. പ്രശ്നങ്ങളെല്ലാം അവസാനിച്ചതായി കോട്ടയം ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ് അറിയിച്ചു.

ജോസ് കെ മാണി വിഭാഗത്തിന് ആദ്യത്തെ എട്ടുമാസവും പി ജെ ജോസഫ് വിഭാഗത്തിന് തുടര്‍ന്നുള്ള ആറ് മാസവും പ്രസിഡന്‍റ് സ്ഥാനം നല്‍കാമെന്നാണ് യുഡിഎഫ് യോഗത്തില്‍ ധാരണയായത്. ഈ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ആദ്യം പി ജെ ജോസഫ് പ്രതികരിച്ചത്. മുന്നണി വിടുമെന്ന മുന്നറിയിപ്പും അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നുണ്ടായി. 

സമവായം സാധ്യമല്ലെങ്കില്‍ പ്രസിഡന്‍റ് സ്ഥാനം കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കുമെന്ന് അറിയിച്ചതോടെയാണ്  ജോസഫ് വഴങ്ങിയത്. ജോസ് കെ മാണി വിഭാഗത്തിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് ആദ്യ ടേമില്‍ പ്രസിഡന്‍റാകുക.  

click me!