അന്തരിച്ച കാനത്തിൽ ജമീല എംഎൽഎയുടെ ഖബറടക്കം ഡിസംബർ രണ്ടിന്, ചൊവ്വാഴ്ച ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടിയിലും പൊതുദർശനം

Published : Nov 29, 2025, 10:22 PM IST
jameela

Synopsis

കാനത്തിൽ ജമീല എംഎൽഎയുടെ ഖബറടക്കം ഡിസംബർ രണ്ടിന് നടക്കും. വിദേശത്തുള്ള മകൻ എത്തിയ ശേഷമാകും ഖബറടക്കം നടത്തുകയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

കോഴിക്കോട്: അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ ഖബറടക്കം ഡിസംബർ രണ്ടിന് നടക്കും. വിദേശത്തുള്ള മകൻ എത്തിയ ശേഷമാകും ഖബറടക്കം നടത്തുകയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അത്തോളി കുനിയിൽ കടവ് ജുമാ മസ്ജിദിലായിരിക്കും ഖബറടക്കുക. ചൊവ്വാഴ്ച ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടിയിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന കാനത്തിൽ ജമീല ഇന്ന് രാത്രി 8.40ഓടെയാണ് മരിച്ചത്. 59 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് കാനത്തില്‍ ജമീല നിയമസഭയിലേക്കെത്തുന്നത്. സമീപകാലത്ത് രോഗബാധയെ തുടർന്ന് പൊതുപ്രവര്‍ത്തന മേഖലയില്‍ നിന്ന് മാറി നിന്നിരുന്നെങ്കിലും ആരോഗ്യനില മെച്ചപ്പെടുന്ന സാഹചര്യങ്ങളിലെല്ലാം അവർ ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം