ആനയിടഞ്ഞ് മരിച്ച ലീലയുടെ കാണാതായ സ്വർണ മാലയുടെ രണ്ടുഭാഗങ്ങൾ കണ്ടെത്തി

Published : Feb 18, 2025, 12:27 PM ISTUpdated : Feb 18, 2025, 12:28 PM IST
ആനയിടഞ്ഞ് മരിച്ച ലീലയുടെ കാണാതായ സ്വർണ മാലയുടെ രണ്ടുഭാഗങ്ങൾ കണ്ടെത്തി

Synopsis

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്നാണ് മാലയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. ഇവ ആശുപത്രി അധികൃതർ കുടുംബത്തിന് കൈമാറി.

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് ഉത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വർണ മാലയുടെ രണ്ട് ഭാഗങ്ങൾ കണ്ടെത്തി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്നാണ് മാലയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. ഇവ ആശുപത്രി അധികൃതർ കുടുംബത്തിന് കൈമാറി. ആരുടേതെന്ന് അറിയാത്തതിനാൽ മാലയുടെ ഭാഗങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിയുന്നു. സ്വർണഭാരണങ്ങൾ നഷ്ടപെട്ട സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി.

ലീല ധരിച്ചിരുന്ന സ്വര്‍ണ മാലയും കമ്മലുകളും കാണാനില്ലെന്നാണ് കുടുംബം ആരോപിരുന്നു. മൃതദേഹത്തില്‍ നിന്നും കിട്ടിയത് സ്വര്‍ണ വളകള്‍ മാത്രമായിരുന്നു. ലീല ധരിച്ചിരുന്ന സ്വര്‍ണ മാലയും കമ്മലുകളും കാണാനില്ലെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. നാല് പവനോളം സ്വർണാഭരണങ്ങൾ കാണാതായതായി ലീലയുടെ സഹോദരന്‍ ശിവദാസന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Also Read:  പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് ആനകളെ നിര്‍ത്തിയതെന്തിന്? കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവത്തില്‍ ഹൈക്കോടതി

വ്യാഴാഴ്ച ആനയിടഞ്ഞുണ്ടായ അപകടത്തിൽ ലീല ഉൾപ്പടെ മൂന്ന് പേരാണ് മരിച്ചത്. രാജന്‍, അമ്മുക്കുട്ടി എന്നിവരാണ് മരിച്ച് മറ്റ് രണ്ട് പേർ.  അപകടത്തിൽ 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 12 പേരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'1000 കോടി, കേരളത്തിലെ തെരഞ്ഞെടുപ്പിന് തെലങ്കാനയിലെ പൊതുപണം ഉപയോ​ഗിക്കുന്നു'; കോൺ​ഗ്രസിനെതിരെ ആരോപണവുമായി ബിആർഎസ്
വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപിഴവ്: പെണ്ണായി ജനിച്ച ആരും ഇനി ഈ വേദന അനുഭവിക്കരുതെന്ന് ഉഷ ജോസഫ്, ആശുപത്രി വിട്ടു