സംസ്ഥാന സമ്മേളനത്തിൽ നായനാരുടെ എഐ വീഡിയോ; എഐക്കെതിരായ സമീപനത്തിൽ സിപിഎമ്മിൻ്റെ ഇരട്ടത്താപ്പ് പുറത്ത്

Published : Feb 18, 2025, 11:35 AM IST
സംസ്ഥാന സമ്മേളനത്തിൽ നായനാരുടെ എഐ വീഡിയോ; എഐക്കെതിരായ സമീപനത്തിൽ സിപിഎമ്മിൻ്റെ ഇരട്ടത്താപ്പ് പുറത്ത്

Synopsis

ഭരണത്തുടര്‍ച്ചയെ കുറിച്ച് സംസാരിക്കുന്നത് ഇകെ നായനാരാണ്. എന്തുകൊണ്ട് ഇടതുപക്ഷമെന്നും ഇടതിന്‍റെ ജനകീയ അടിത്തറ എന്തെന്നും വ്യക്തമാക്കിയാണ് സംസ്ഥാന സമ്മേളന വേദിയിലേക്ക് ഇകെ നായനാര്‍ അണികളെ ക്ഷണിക്കുന്നത്.

തിരുവനന്തപുരം: എ-ഐക്കെതിരായ സമീപനത്തിൽ ഇരട്ടത്താപ്പുമായി സിപിഎം. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് എ-ഐ എന്നാണ് പാർട്ടി കോൺഗ്രസ്സിനായുള്ള രാഷ്ട്രീയപ്രമേയത്തിലെ വിമർശനം. എന്നാൽ സംസ്ഥാന സമ്മേളനത്തിൻറെ പ്രചരണാർത്ഥം തയ്യാറാക്കിയത് ഇകെ നായനാരുടെ എഐ വീഡിയോ ആണ്. 

ഭരണത്തുടര്‍ച്ചയെ കുറിച്ച് സംസാരിക്കുന്നത് ഇകെ നായനാരാണ്. എന്തുകൊണ്ട് ഇടതുപക്ഷമെന്നും ഇടതിന്‍റെ ജനകീയ അടിത്തറ എന്തെന്നും വ്യക്തമാക്കിയാണ് സംസ്ഥാന സമ്മേളന വേദിയിലേക്ക് ഇകെ നായനാര്‍ അണികളെ ക്ഷണിക്കുന്നത്. എ-ഐ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിക്കുന്നതിനിടെയാണ് സിപിഎമ്മിന്‍റെ എഐ നിലപാടും ചര്‍ച്ചയാകുന്നത്.

ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജൻസ് എന്നാൽ വ്യക്തി വിവരങ്ങൾ ചോര്‍ത്തുന്നതാണെന്നും അത് സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമെന്നുമാണ് പാര്‍ട്ടി കോൺഗ്രസിന് മുന്നോടിയായി തയ്യാറാക്കിയ കരടൃ് രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നത്. പറഞ്ഞ് കുടുങ്ങിയും പിന്നീട് തിരുത്തിയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഒടുവിൽ പാര്‍ട്ടി ലൈനിന് ഒപ്പമെത്തി. ഇതിനിടക്കാണ് സംസ്ഥാന സമ്മേളനത്തിന്‍റെ പ്രചാരണ വീഡിയോ പ്രചരിച്ചതും ചര്‍ച്ചയാകുന്നതും. 

കുന്നംകുളത്ത് യുവാവിനെ ആക്രമിച്ച് തലയോട്ടി അടിച്ചു തകർത്ത സംഭവം; 3 പേർ അറസ്റ്റിൽ, യുവാവ് ചികിത്സയിൽ തുടരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പൊന്നാട അണിയിച്ച് കാറിൽ കയറ്റി ഇതെല്ലാം പറയിക്കുന്നയാളെ ജനങ്ങൾക്കറിയാം'; സമുദായ ഐക്യം തകർത്തത് ലീഗെന്ന പരാമർശത്തിൽ വെള്ളാപ്പള്ളിക്ക് സലാമിൻ്റെ മറുപടി
ചെയ്ത തെറ്റ് സർക്കാർ തിരുത്തി, ബിജെപി ശബരിമലയ്ക്ക് വേണ്ടി എന്ത് ചെയ്തു? ചോദ്യങ്ങളുന്നയിച്ച് ജി സുകുമാരൻ നായർ