റോഡിലൂടെ നടന്നുപോവകുയായിരുന്ന വീട്ടമ്മയെ കാട്ടുപന്നി കുത്തിവീഴ്ത്തി; കാലില്‍ ആഴത്തില്‍ മുറിവേറ്റു

Published : Feb 20, 2026, 08:47 AM ISTUpdated : Feb 20, 2026, 09:29 AM IST
wild boar attack

Synopsis

റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മക്ക് നേരെ കാട്ടുപന്നി ആക്രമണം. കോഴിക്കോട് തോട്ടുമുക്കത്തിനടുത്ത് കോനൂര്‍കണ്ടിയില്‍ ആണ് സംഭവം നടന്നത്

കോഴിക്കോട്: റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മക്ക് നേരെ കാട്ടുപന്നി ആക്രമണം. കോഴിക്കോട് തോട്ടുമുക്കത്തിനടുത്ത് കോനൂര്‍കണ്ടിയില്‍ ആണ് സംഭവം നടന്നത്. കോനൂര്‍കണ്ടിയില്‍ താമസിക്കുന്ന ഇരുമ്പുകുഴിയില്‍ ഷീബ മോഹനന് ആണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.വൈകീട്ട് നാലോടെയായിരുന്നു സംഭവം. 

വീടിന് സമീപത്തെ റോഡരികിലൂടെ നടന്നുപോകുമ്പോള്‍ കാട്ടുപന്നി പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. വീണുപോയ ഷീബയുടെ ബോധം നഷ്ടപ്പെട്ടു. പിന്നീട് ബോധം വന്നപ്പോഴാണ് കാലിലെ മുറിവ് ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ഇവരെ അരീക്കോട്ടെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചിക്തസ നല്‍കി. മുറിവില്‍ അഞ്ചോളം തുന്നല്‍ വേണ്ടി വന്നു. പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പി സി ജോര്‍ജിനെ ജയിപ്പിക്കാൻ ബിജെപി നേതാവ് വോട്ട‍ർക്ക് പണം നൽകിയെന്ന് ഡിവൈഎഫ്ഐ, വീഡിയോ പുറത്തുവിട്ടു; പൊലീസിലടക്കം പരാതി
ശോഭ ചേച്ചി തനിക്കൊപ്പം നിയമസഭയിൽ ഉണ്ടാകണമെന്ന് അഖിൽ മാരാർ; ലോകത്തു ആരെങ്കിലും പണം കൊടുത്തു വോട്ട് നേടുന്നത് പരസ്യമായിട്ടാണോ? പിന്തുണ