കോഴിക്കോട് ബീച്ച് തുറന്നു; പ്രവേശനം രാത്രി എട്ടുമണിവരെ, മാലിന്യം വലിച്ചെറിഞ്ഞാല്‍ പിഴ

By Web TeamFirst Published Oct 3, 2021, 11:24 AM IST
Highlights

രാത്രി എട്ടുമണിവരെയാണ് ബീച്ചിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകുക. മാസ്കും സാമൂഹിക അകലും നിർബന്ധമാണ്.

കോഴിക്കോട്: ഒരു വര്‍ഷത്തിലേറെയായി അടച്ചിട്ട കോഴിക്കോട് ബീച്ച് (Kozhikode Beach) ഇന്ന് സന്ദർശകർക്കായി തുറന്നു. കൊവിഡ് (covid) മാനദണ്ഡങ്ങള്‍ കർശനമായി പാലിച്ച് മാത്രമേ ബീച്ചില്‍ പ്രവേശിക്കാനാവു. രാവിലെ മുതല്‍ ബീച്ചിലേക്ക് ജനങ്ങളുടെ ഒഴുക്കാണ്.

വ്യായാമം ചെയ്യുന്നവർക്കായി നേരത്തെ രാവിലെ ചെറിയ ഇളവുകൾ നല്‍കിയിരുന്നെങ്കിലും നവീകരണം പൂർത്തിയായ ശേഷം ബീച്ച് പൂർണമായും തുറക്കുന്നത് ഇന്നാണ്. രാത്രി എട്ട് മണിവരെയാണ് ബീച്ചിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകുക. മാസ്കും സാമൂഹിക അകലും നിർബന്ധമാണ്. തുറന്ന ആദ്യദിനം പുലർച്ചെ മുതല്‍ തന്നെ നിരവധി പേരാണ് ബീച്ചിലേക്കെത്തിയത്.

Read Also : ലഹരിപ്പാര്‍ട്ടിക്കിടെ കസ്റ്റഡിയിലായത് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

തിരക്ക് അധികമായാല്‍ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് ജനങ്ങളെ നിയന്ത്രിക്കും. മാലിന്യങ്ങൾ വലിച്ചെറിയുന്നവരില്‍നിന്നും പിഴയീടാക്കും. മാലിന്യം നിക്ഷേപിക്കാന്‍ കച്ചവടക്കാര്‍ ഓരോരുത്തരും പ്രത്യേകം കൂടകൾ സ്ഥാപിക്കണമെന്നും തെരുവ് കച്ചവടക്കാർക്ക് ലൈസന്‍സ് നിർബന്ധമാക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Read Also : പേനയെറിഞ്ഞ് കാഴ്ച പോയി,16 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും അയല്‍വാസിയായ അധ്യാപിക തിരിഞ്ഞുനോക്കിയില്ല: അല്‍ അമീന്‍

   
click me!