ബസിനെ മറികടക്കാൻ സമ്മതിച്ചില്ല, സ്വകാര്യ ബസിലെ ഡ്രൈവർ മറ്റൊരു ഡ്രൈവറെ ശുചിമുറിയിലിട്ട് അക്രമിച്ചു; പ്രതി അറസ്റ്റിൽ

Published : Mar 26, 2026, 08:59 PM IST
kozhikode bus driver stabbing case another driver arrested

Synopsis

സ്വകാര്യ ബസ് ഡ്രൈവറെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മറ്റൊരു ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: സ്വകാര്യ ബസ് ഡ്രൈവറെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മറ്റൊരു ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഹാജിയാര്‍പടി തൃക്കലങ്ങോട് സ്വദേശി കഞ്ഞിപ്പറ്റ കെ പി ബാവ മുസ്സമിലി(33)നെയാണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കോഴിക്കോട്-മഞ്ചേരി കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സിലെ ഡ്രൈവറാണ് മുസമ്മില്‍. ബസിനെ മറികടക്കാന്‍ സമ്മതിച്ചില്ലെന്ന് പറഞ്ഞാണ് ഇയാള്‍ അതിക്രമം നടത്തിയത്. കോഴിക്കോട്-വേങ്ങര റൂട്ടില്‍ ഓടുന്ന ബസിലെ ഡ്രൈവറായ മലപ്പുറം വെന്നിയൂര്‍ കൊടക്കല്ല് സ്വദേശി അരിമ്പ്ര വീട്ടില്‍ അബ്ദുല്‍ നാസറിനാണ് കുത്തേറ്റത്. കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്റിലെ ശുചിമുറിയില്‍ വച്ചായിരുന്നു ആക്രമണം. നെറ്റിയുടെ ഇടതുഭാഗത്തും കഴുത്തിനും മുറിവേറ്റു. ചുമലില്‍ കടിച്ചതായും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാജ്യത്ത് ബിജെപിയെ പ്രതിരോധിക്കുന്നതിൽ നമ്പർ വൺ രാഹുൽ ഗാന്ധിയാണ്; രാഹുലിനെതിരെയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ്
എകെ ശശീന്ദ്രന്‍റെ 'സമയം' പോയി; ക്ലോക്ക് ചിഹ്നത്തിൽ മത്സരിക്കാനുള്ള നീക്കത്തിന് തിരിച്ചടി, അനുവദിച്ചത് കാഹളം മുഴക്കുന്ന മനുഷ്യൻ