
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ. ബേപ്പൂരിലെ പരാജയത്തിൽ സ്ഥാനാർഥി നിർണയം പാളി എന്ന പ്രവർത്തകരുടെ വികാരമാണ് പറഞ്ഞതെന്ന് പ്രവീൺ കുമാർ പറഞ്ഞു. കൈപ്പത്തി, കോണി ചിഹ്നത്തിലോ മത്സരിച്ചിരുന്നെങ്കിൽ ജയിച്ചേനെ എന്നാണ് പറഞ്ഞത്. ഈ ചിഹ്നത്തിൽ അൻവർ ആണെങ്കിലും ജയിക്കുമായിരുന്നു. താൻ അൻവറിനെതിരെ പറഞ്ഞിട്ടില്ല. അൻവറുമായി അടുത്തബന്ധമാണുള്ളത്. മുന്നണിയിൽ ഉള്ളിടത്തോളം അൻവറുമായി സഹകരിക്കുമെന്നും അഡ്വ പ്രവീൺ കുമാർ പറഞ്ഞു.
അൻവറിനോട് പ്രശ്നമില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു, കിട്ടിയില്ല. ബേപ്പൂരിലെ പരാജയം പാർട്ടി അന്വേഷിക്കുന്നുണ്ടെന്നും അൻവറിനെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും പ്രവീൺകുമാർ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു പ്രവീൺ കുമാറിൻ്റെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam