
കോഴിക്കോട്: മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ താമരശ്ശേരി ചുരത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്. സ്ഥലത്ത് കൂടുതല്‍ പരിശോധനകൾ വേണമെന്നാണ് കളക്ടര്‍ പ്രതികരിച്ചത്. നേരത്തെ കളക്ടര്‍ സംഭവസ്ഥലം സന്ദര്‍ശിക്കാത്തതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അറിയുണ്ടായിരുന്നെന്നും സബികളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു, ഒരു സിസ്റ്റം ആയാണ് പ്രവര്‍ത്തിക്കുന്നത് എന്നും കളക്ടര്‍
മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ച ചുരം റോഡ് നിലവില്‍ പൂര്‍ണമായി തുറക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് ഇന്ന് രാവിലെ പറഞ്ഞിരുന്നു. ആധുനീക ഉപകരണങ്ങൾ എത്തിച്ച് പരിശോധിക്കണമെന്നും സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ റോഡ് പൂര്‍ണമായി തുറക്കൂ. പരിശോധനയ്ക്ക് ശേഷം മാത്രമേ തീരുമാനം ഉണ്ടാവൂ. ചുരത്തിലെ ഒമ്പതാം വളവില്‍ അപകടക സാധ്യത നിലനില്‍ക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതര്‍ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും എന്ന് മന്ത്രി പ്രതികരിച്ചു. നിലവിൽ ചെറിയ വാഹനങ്ങൾ മാത്രമേ കടത്തി വിടുന്നുള്ളൂവെന്നും ഉച്ച കഴിഞ്ഞ് വിദഗ്ധ സംഘം പരിശോധിക്കും. ഭാര വാഹനങ്ങൾ കടത്തി വിടുന്നതിൽ അതിന് ശേഷം മാത്രം തീരുമാനം ഉണ്ടാവുകയുള്ളൂ എന്നും കളക്ടറും ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam