ഫ്രഷ്കട്ട് സമരം: പൂട്ടാനുള്ള ഉത്തരവ് മുൻപ് തന്നെ കമ്പനിക്ക് കിട്ടി; മലിനീകരണ നിയന്ത്രണ ബോർഡും കമ്പനിയും ഒത്തുകളിച്ചെന്ന് ആരോപണം

Published : Aug 08, 2026, 09:24 AM IST
fresh cut protest

Synopsis

പൂട്ടാനുള്ള കാരണം ഉത്തരവിൽ വ്യക്തമാക്കാതെ കമ്പനിയെ സഹായിച്ചു. ഇതിനുപിന്നിൽ നടന്നത് അഴിമതിയാണെന്നും സലീം മടവൂർ ആരോപിച്ചു. സംഭവത്തിൽ ലോകായുക്തക്ക് പരാതി നൽകുമെന്നും സലീം മടവൂർ പറഞ്ഞു.

കോഴിക്കോട്: താമരശേരി ഫ്രഷ്കട്ട്‌ സമരത്തിൽ മലിനീകരണ നിയന്ത്രണ ബോർഡും കമ്പനിയും ഒത്തുകളിച്ചെന്ന് ആരോപണം. അടച്ചുപൂട്ടണമെന്ന ഉത്തരവ് പുറത്ത് ഇറങ്ങുന്നതിനു മുൻപ് തന്നെ കമ്പനിക്ക് കിട്ടി. അതിനാലാണ് കമ്പനിക്ക് പെട്ടെന്ന് ഹൈക്കോടതിയെ സമീപിക്കാനും സ്റ്റേ കിട്ടാനും കാരണം. പൂട്ടാനുള്ള കാരണം ഉത്തരവിൽ വ്യക്തമാക്കാതെ കമ്പനിയെ സഹായിച്ചു. ഇതിനുപിന്നിൽ നടന്നത് അഴിമതിയാണെന്നും സലീം മടവൂർ ആരോപിച്ചു. സംഭവത്തിൽ ലോകായുക്തക്ക് പരാതി നൽകുമെന്നും സലീം മടവൂർ പറഞ്ഞു.

കാട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറിയും ഈ തട്ടിപ്പിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്. സെക്രട്ടറിയെ മാത്രം കുറ്റപ്പെടുത്തുന്നത് ഒത്തുകളിയുടെ ഭാഗമാണ്. ഫാക്ടറിക്ക് മുന്നിൽ നടക്കുന്ന സമരം നാടകമാണ്. പിന്നിൽ ഫാക്ടറിയെ സംരക്ഷിക്കാനുള്ള നീക്കമാണെന്നും ആരോപണമുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോഴിക്കോട് നിന്ന് പോയ കെഎസ്ആർടിസി ബസ് ബിടതിയിൽ തലകീഴായി മറിഞ്ഞു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, നിരവധി യാത്രക്കാർക്ക് പരിക്ക്
മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ്; അർജുൻ ആയെങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്