ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശി വിദ്യ വി ജി (45) ആണ് മരിച്ചത്. ഒരാഴ്ച മുൻപ് തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയ്ക്കിടെയാണ് വിദ്യയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
കോട്ടയം: കൊഴുപ്പ് നീക്കൽ ചികിത്സയ്ക്കിടെ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായ വീട്ടമ്മ മരിച്ചു. ചങ്ങനാശേരി മാടപ്പള്ളി സ്വദേശി വിദ്യ വി.ജി (45) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡി. കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഒരാഴ്ച മുൻപ് തിരുവല്ലയിലെ മെഡ്ലൗഞ്ച് വെല്നെസ്സ് ക്ലിനിക്കിൽ ചികിത്സയ്ക്കിടെ ആണ് വിദ്യയ്ക്ക് ഹൃദയാഘാതമുണ്ടായതെന്നാണ് കുടുംബത്തിന്റെ ആരോപണം. ചികിത്സാ പിഴവ് ആരോപിച്ചു കുടുംബം തിരുവല്ല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ചികിത്സാ പിഴവ് ഇല്ലെന്നാണ് സ്വകാര്യ ക്ലിനിക്കിന്റെ വിശദീകരണം. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.

