Latest Videos

'കൂട്ടബലാത്സംഗം നടന്ന ലോഡ്ജിൽ നിന്ന് മുൻപും അസമയത്ത് യുവതികളുടെ കരച്ചിൽ കേട്ടു': കൗൺസിലർ

By Web TeamFirst Published Sep 10, 2021, 8:27 PM IST
Highlights

കൂട്ടബലാത്സംഗത്തിന്റെ വാർത്ത കേരളത്തിനാകെ അപമാനമുണ്ടാക്കിയ സാഹചര്യത്തിലാണ് കൗൺസിലറുടെ പ്രതികരണം

കോഴിക്കോട്: കൂട്ടബലാത്സംഗം നടന്ന ചേവരമ്പലത്തെ ലോഡ്ജിൽ നിന്ന് മുൻപും യുവതികളുടെ കരച്ചിൽ കേട്ടവരുണ്ടെന്ന് കോഴിക്കോട് കോർപറേഷൻ കൗൺസിലർ. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിലാണ് കോർപ്പറേഷനിലെ 16ാം വാർഡായ ചേവരമ്പലത്തെ കൗൺസിലർ സരിത പറയേരി ഇക്കാര്യം പറഞ്ഞത്. 'ലോഡ്ജിനെതിരെ നേരത്തെയും പരാതി നൽകിയിട്ടുണ്ട്. അസമയത്ത് യുവതികളുടെ കരച്ചിൽ കേട്ടവരുണ്ട്. സംഘർഷമുണ്ടായിട്ടുണ്ട്. പോലീസ് ഒരുതവണ പരിശോധന നടത്തിയിരുന്നു,'-എന്നും കൗൺസിലർ പറഞ്ഞു.

കൂട്ടബലാത്സംഗത്തിന്റെ വാർത്ത കേരളത്തിനാകെ അപമാനമുണ്ടാക്കിയ സാഹചര്യത്തിലാണ് കൗൺസിലറുടെ പ്രതികരണം. പരാതി പ്രകാരം ബുധനാഴ്ച രാത്രിയാണ് കൂട്ടബലാത്സംഗം നടന്നത്. ടിക്ടോക് വഴി പരിചയപ്പെട്ട യുവാവിനെ കാണാൻ കൊല്ലത്ത് നിന്നും കോഴിക്കോട്ടെത്തിയതായിരുന്നു യുവതി. ടിക്ടോക് വഴിയുള്ള സൗഹൃദം പ്രണമായെന്നാണ് 32കാരിയായ യുവതിയുടെ മൊഴി.

കോഴിക്കോടെത്തിയ ശേഷം അത്തോളി സ്വദേശിയായ അജ്നാസ് കാറിൽ യുവതിയെ ചേവരമ്പലത്തെ ലോഡ്ജിൽ എത്തിക്കുകയായിരുന്നു. മദ്യവും മയക്കുമരുന്നും നൽകി അർധബോധാവസ്ഥയിലാക്കിയ ശേഷം രാത്രി കൂട്ടബലാത്സംഗം നടത്തിയെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ യുവതി ആരോപിച്ചിരിക്കുന്നത്. ശേഷം ആശുപത്രിയിലെത്തിയ യുവതി ഇക്കാര്യം ആശുപത്രി അധികൃതരോടും അവർ വിളിച്ചറിയിച്ച പ്രകാരം സ്ഥലത്തെത്തിയ പൊലീസിനോടും വെളിപ്പെടുത്തുകയായിരുന്നു.

നടന്നത് ക്രൂര പീഡനമെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് എസിപി കെ സുദർശൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയത്. സംഭവത്തിൽ അത്തോളി സ്വദേശിയും മുഖ്യപ്രതിയുമായ അജ്നാസും ഇയാളുടെ ഒരു സുഹൃത്തും പിടിയിലായിട്ടുണ്ട്. മറ്റ് രണ്ട് പേർക്കായി തിരച്ചിൽ നടക്കുകയാണ്. പിടിയിലായ രണ്ട് പേരെ ചേവരമ്പലത്ത് സംഭവം നടന്ന ഫ്ലാറ്റിലെത്തിച്ച് ഉടൻ തെളിവെടുത്തു. യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!