ഹോട്ടലില്‍ അതിക്രമിച്ച് കയറി അടിച്ചുതകര്‍ത്ത് ബില്ലിംഗ് സ്റ്റാഫായ യുവതിയെ ആക്രമിച്ചു; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

Published : Oct 12, 2026, 08:10 AM IST
kozhikode hotel attack man arrested for vandalism and assaulting female staff

Synopsis

ഹോട്ടലില്‍ അതിക്രമിച്ച് കയറി കല്ലുപയോഗിച്ച് അക്രമം നടത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: ഹോട്ടലില്‍ അതിക്രമിച്ച് കയറി കല്ലുപയോഗിച്ച് അക്രമം നടത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുന്ദമംഗലം സ്വദേശി ഉണ്ണികൃഷ്ണനെ(39) യാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. തൃശ്ശൂര്‍ സ്വദേശിനിയായ യുവതി ബില്ലിംഗ് സ്റ്റാഫ് ആയി ജോലി ചെയ്തു വരുന്ന കുന്ദമംഗലം പാലക്കല്‍ റസ്റ്റോറന്‍റില്‍ ഉണ്ണിക്കൃഷ്ണന്‍ അതിക്രമിച്ചു കയറുകയായിരുന്നു.

തുടര്‍ന്ന് ഇയാള്‍ തന്‍റെ ബാഗില്‍ സൂക്ഷിച്ചിരുന്ന കല്ലെടുത്ത് റസ്റ്റോറന്‍റിന്‍റെ മുന്‍വശത്തെ ചില്ല് കുത്തിപ്പൊട്ടിക്കുകയും സാധന സാമഗ്രികള്‍ നശിപ്പിക്കുകയും, പൊട്ടിയ ഗ്ലാസ് യുവതിയുടെ കഴുത്തിന് നേരെ വീശി കൊല്ലാന്‍ ശ്രമിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയില്‍ കുന്ദമംഗലം പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും ഉണ്ണിക്കൃഷ്ണനെ കുന്ദമംഗലത്ത് വെച്ച് സി.ഐ അഭിലാഷിന്‍റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോടതിയില്‍ ഇയാളെ റിമാന്‍ഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിയമന വിവാദം; ബിആർഎം ഷഫീറിൻ്റെ ഭാര്യ ഷാനി ഷഫീർ രാജിവച്ചു, രാജി സീമാറ്റിലെ റിസർച്ച് ഓഫീസർ തസ്തികയിൽ നിന്ന്
നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം; പ്രതി സുഹൈലിന്റെ ലൈസൻസ് റദ്ദാക്കും, മറ്റ് രണ്ട് പേർ കൂടി പിടിയിൽ