വീട്ടില്‍ അതിക്രമിച്ച് കയറി മധ്യവയസ്‌കന്‍റെ മൂക്കും വാരിയെല്ലും അടിച്ചുതകര്‍ത്തു, യുവാവിനെ റിമാന്‍റ് ചെയ്ത് കോടതി

Published : Nov 05, 2026, 12:10 AM IST
kozhikode man arrested for brutally attacking middle aged man inside his house

Synopsis

മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മധ്യവയസ്‌കനെ വീട്ടില്‍ കയറി ക്രൂരമായി ആക്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട്: മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മധ്യവയസ്‌കനെ വീട്ടില്‍ കയറി ക്രൂരമായി ആക്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാളാണ്ടിത്താഴം സ്വദേശി ശ്രീജിത്തി(46) നെയാണ് മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നോടെയാണ് മെഡിക്കല്‍ കോളേജ് സ്വദേശിയായ അനീഷ് കുമാറും കുടുംബവും താമസിക്കുന്ന മെഡിക്കല്‍ കോളേജ് ഹൗസിംഗ് ബോര്‍ഡ് ഉന്നതിയിലെ കള്ളിവളപ്പില്‍ പുത്തന്‍വീട്ടിലേക്ക് ശ്രീജിത്ത് എത്തിയത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇയാള്‍ അനീഷ് കുമാറിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

അനീഷിന്‍റെ മൂക്കിന്‍റെ പാലം തകരുകയും വാരിയെല്ലിന് പൊട്ടല്‍ സംഭവിക്കുകയും ചെയ്തതായാണ് ലഭിക്കുന്ന വിവരം. കണ്ണിനും സാരമായി പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് അനീഷ് കുമാറിന്‍റെ മകന്‍റെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ ബൈജു കെ. ജോസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാളാണ്ടിത്താഴം വെച്ചാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരില്‍ പൊതുസ്ഥലത്ത് വെച്ച് മദ്യപാനം നടത്തിയതിന് കേസുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിവാഹ വാഗ്ദാനം നല്‍കി യുവതി തട്ടിയെടുത്തത് 20.81 ലക്ഷം രൂപ; പരാതിയുമായി കോഴിക്കോട് സ്വദേശി
വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം, വെന്‍റിലേറ്ററിൽ ചികിത്സയിലിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു