കറണ്ട് പോയ സമയത്ത് പെണ്‍കുട്ടിയെ കടന്ന് പിടിച്ചു; പോക്‌സോ കേസില്‍ വയോധികന് തടവ് ശിക്ഷ

Published : May 31, 2026, 06:17 PM IST
kozhikode pocso court sentences elderly man for sexually abusing minor girl

Synopsis

ഏഴാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ വയോധികനെ ശിക്ഷിച്ച് കോടതി

കോഴിക്കോട്: ഏഴാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ വയോധികനെ ശിക്ഷിച്ച് കോടതി. കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്വദേശി എടവലത്ത് വിശ്വനാഥനെയാണ് പോക്‌സോ കേസില്‍ കോടതി ശിക്ഷിച്ചത്. അഞ്ച് വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയൊടുക്കാനുമാണ് ശിക്ഷ വിധിച്ചത്. വീട്ടില്‍ വൈദ്യുതി പോയ സമയത്ത് ഇയാള്‍ അവിടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് എസ്‌ഐ റസല്‍ രാജ് രജിസ്റ്റര്‍ ചെയ്ത കേസ് എസ്‌ഐ രതീഷ് ഗോപാലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പിച്ചത്. കോഴിക്കോട് പോക്‌സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ആര്‍.എന്‍ രഞ്ജിത്ത് ഹാജരായി.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്കൂൾ തുറക്കും മുൻപ് വിനോദിനിയെ മറക്കാതെ മുഖ്യമന്ത്രി, തലേദിവസം സ്നേഹസമ്മാനം എത്തിച്ചു, ബാഗും പുസ്തകങ്ങളുമായി പാലക്കാട് ജില്ലാ കളക്ടർ എത്തി
ഗൺമാൻമാരുടെ 'രക്ഷാപ്രവർത്തനം', ആഭ്യന്തര മന്ത്രി ഉറപ്പിച്ച് തന്നെ; 'എഡിജിപി അജിത് കുമാറിനെതിരെ എസ്ഐടി റിപ്പോർട്ടിൽ പേര് വന്നാൽ നടപടി'