
കോഴിക്കോട്: കാപ്പ നിയമപ്രകാരം നാടുകടത്തിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ഉപാധികള്‍ ലംഘിച്ചതിനെ തുടര്‍ന്ന് പോലീസ് പിടികൂടി. കോഴിക്കോട് അരക്കിണര്‍ മാത്തോട്ടം സ്വദേശി അന്‍സാറി(36) നെയാണ് കാപ്പാ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് ബേപ്പൂര്‍ പോലീസ് പിടികൂടിയത്. ബേപ്പൂര്‍ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇയാളുടെ പേരില്‍ നിരവധി കേസുകളുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വെള്ളയില്‍, നടക്കാവ്, ടൗണ്‍, മാറാട്, കസബ, പന്നിയങ്കര, ബേപ്പൂര്‍, ചെമ്മങ്ങാട്, കൊണ്ടോട്ടി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ കേസുകളുണ്ട്.
മയക്കുമരുന്ന് ഉപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്തല്‍, കവര്‍ച്ച, ആളുകളെ തടഞ്ഞു നിര്‍ത്തി ഗുരുതരമായ ദേഹോപദ്രവം, കൊലപാതക ശ്രമം തുടങ്ങിയ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. തുടരെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് കാപ്പ നിയമം ചുമത്തി കോഴിക്കോട് സിറ്റി പോലീസ് പരിധിയില്‍ ഒരു വര്‍ഷക്കാലത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്നും, എന്തെങ്കിലും വിധത്തിലുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും വിലക്കിയത്. എന്നാല്‍ അന്‍സാര്‍ നിയമം ലംഘിച്ച് വീട്ടില്‍ എത്തുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam