അടച്ചിടലിനെതിരെ സമരം ശക്തമാക്കാൻ വ്യാപാരികൾ, മിഠായിത്തെരുവിൽ ഇന്നും പ്രതിഷേധത്തിന് ആഹ്വാനം

By Web TeamFirst Published Jul 13, 2021, 6:57 AM IST
Highlights

കോഴിക്കോട് മിഠായിത്തെരുവിൽ ഇന്ന് വ്യാപാര സംഘടനകൾ വീണ്ടും സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്

കോഴിക്കോട്: എല്ലാ കടകൾ തുറക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാൻ വ്യാപാരികൾ. കോഴിക്കോട് മിഠായിത്തെരുവിൽ ഇന്ന് വ്യാപാര സംഘടനകൾ വീണ്ടും സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സർക്കാർ തീരുമാനം എന്തായാലും വ്യാഴാഴ്ച മുതൽ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചു.

കോഴിക്കോട് നടത്തിയ കട തുറക്കൽ സമരം ഏകോപന സമിതി സംസ്ഥാന കമ്മറ്റി ഏറ്റെടുക്കുമെന്നും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് എല്ലാ കടകളു തുറക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ അറിയിച്ചു. അതേസമയം പള്ളികൾ തുറക്കാൻ അനുവദിക്കണം എന്ന ആവശ്യവുമായി കൂടുതൽ മുസ്ലിം സംഘടനകളും രംഗത്തെത്തി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!