
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ യുവാവിന് മർദനം. കാറിൽ ഇരിക്കുകയായിരുന്ന യുവാവിനെ ഒരു സംഘം ആളുകളെത്തി വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. ഗ്ലാസിന്റെ ചില്ലും തകർത്തു. മണിയൂർ സ്വദേശി മുഹമ്മദിനാണ് മർദനമേറ്റത്. മുഹമ്മദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ കുറ്റ്യാടി മരുതൻകര റോഡിലാണ് സംഭവം. കാറിലിരിക്കുകയായിരുന്നു യുവാവ്. ഈ സമയത്താണ് ഒരു സംഘമാളുകൾ കാറിനടുത്തേക്ക് എത്തുന്നത്. ഒരാൾ മുഖംമൂടി ധരിച്ചിരുന്നു. കാറിൻ്റെ ചില്ലിൽ അടിച്ചും ഇടിച്ചും യുവാവിനെ പുറത്തിറക്കുകയായിരുന്നു സംഘം. യുവാവിനെ കാറിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയും ചെയ്തു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന തർക്കത്തിന്റെ ഭാഗമായാണ് ഇപ്പോഴുണ്ടായ മർദനനമെന്നാണ് പൊലീസ് പറയുന്നത്. മർദനമേറ്റ യുവാവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിൻ്റെ ഭാഗമായുള്ള മധ്യസ്ഥ ശ്രമങ്ങൾക്ക് വിളിച്ചുവരുത്തിയാണ് വീണ്ടും ആക്രമണമുണ്ടായത്. നിലവിൽ കണ്ടാൽ അറിയാവുന്ന 10 പേർക്കെതിരെ കുറ്റ്യാടി പൊലീസ് കേസെടുത്തു.
ഉത്സവകാലത്തേക്കുള്ള പ്രത്യേക ട്രെയിൻ, യാത്രക്കാരുടെ ക്ഷമ പരീക്ഷിച്ച് റെയിൽവേ, വൈകിയത് 15 മണിക്കൂർ
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam