
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വീണ്ടും എം ഡി എം എ പിടികൂടി. 70ഗ്രാം എം ഡി എം എ യുമായാണ് യുവാവ് പിടിയിലായത്. കാസർകോട് സ്വദേശി ഇർഷാദ് ആണ് കസബ പൊലീസിന്റെ പിടിയിലായത്. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇയാൾ പിടിയിലായത്. ബംഗളുരുവിൽ നിന്നും നഗരത്തിൽ വില്പനക്ക് എത്തിച്ച എം ഡി എം എ ആണ് പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam