
തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസിന് മുന്നിലെ കയ്യാങ്കളി ചിത്രീകരിച്ചതിന് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് നോട്ടിസയച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. പേരും സ്ഥാനവും തെറ്റിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. എത്ര ലാഘവത്തോട് കൂടിയാണ് നിയമസഭ സെക്രട്ടറിയേറ്റ് ഇക്കാര്യം കൈകാര്യം ചെയ്യുന്നത്. തങ്ങളെ പേടിപ്പിക്കാൻ നോക്കേണ്ട. മുഖ്യമന്ത്രിയും എകെജി സെന്‍ററുമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് നോട്ടീസ് നൽകാൻ നിയമ സഭാ സെക്രട്ടറിയേറ്റിന് ധൈര്യമുണ്ടോ. ചീഫ് ജസ്റ്റിസിന് യാത്രയപ്പ് നൽകിയത് വിചിത്രമാണ്. ഇത് മുഖ്യമന്ത്രി തന്നെ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവിന്‍റെ മൂന്നു പേർസണൽ സ്റ്റാഫ് അംഗങ്ങൾക്കാണ് നോട്ടീസ് കിട്ടിയത്. സ്പീക്കറുടെ ഓഫിസിന് മുന്നിലെ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതിനാണ് നോട്ടീസ്. കഴിഞ്ഞ മാർച്ച് 15നാണ് സംഘർഷം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 7 പ്രതിപക്ഷ എംഎൽഎമാരുടെ പി എ മാർക്കും മാധ്യമപ്രവർത്തകർക്കും നിയമസഭാ സെക്രട്ടറിയേറ്റ് നേരത്തേ നോട്ടീസ് അയച്ചിരുന്നു.
'ഇന്ന് സഭയിൽ കണ്ടത് പ്രതിപക്ഷ നേതാവിന്‍റെ കാപട്യം'; വി ഡി സതീശനെതിരെ ആരോഗ്യമന്ത്രി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam