കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: കുഞ്ഞുങ്ങളുടെ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ, പൊലീസിന് സൂചന കിട്ടിയത് തെളിവെടുപ്പിനിടെ

Published : Oct 29, 2026, 05:08 PM ISTUpdated : Oct 29, 2026, 06:13 PM IST
kozhinjampara murder

Synopsis

അമ്മയുടെ സുഹൃത്തിൻ്റെ അറസ്‌റ്റ് രേഖപ്പെടുത്തി. പ്രതിയായ അമ്മയുടെ അടുത്ത സുഹൃത്താണ് ഇഗ്നേഷ്യസ്. പ്രതിക്ക് കുട്ടികളുടെ കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു.

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയുടെ സുഹൃത്തും പിടിയിൽ. മേനോൻപാറ പാറക്കുഴി മാർട്ടിൻ ഇഗ്നേഷ്യസ് ആണ് അറസ്‌റ്റിലായത്. ഇഗ്നേഷ്യസിന് കൊലപാതകത്തിൽ നേരിട്ട് പങ്ക് എന്ന് കണ്ടെത്തി.

ആഗസ്‌ത് 29 നാണ് കൊഴിഞ്ഞാമ്പാറയിലെ വീട്ടിൽ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ 5ഉം 3 ഉം വയസായ കുഞ്ഞുങ്ങളെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അമ്മ നിവേദ്യയെ അറസ്‌റ്റ് ചെയ്തപ്പോഴും മറ്റാരോ ഇതിന് പിന്നിൽ ഉണ്ടെന്ന സംശയം ശക്തമായിരുന്നു. തുടർന്ന് നാട്ടുകാരുടെയും ബന്ധുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ പ്രദേശവാസികളിൽ ചിലർ പൊലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. അമ്മയുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് പൊലീസിന് മാർട്ടിൻ ഇഗ്നേഷ്യസിനെകുറിച്ച് സൂചനകൾ ലഭിച്ചത്.

തുടർന്ന് ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയായിരുന്നു. പ്രതിയായ അമ്മയുടെ അടുത്ത സുഹൃത്താണ് ഇഗ്നേഷ്യസ്. ഇവർ താമസിച്ചിരുന്ന വാടക കെട്ടിടത്തിന് തൊട്ടടുത്ത് തന്നെയാണ് രണ്ടാമത്തെ പ്രതിയും താമസിച്ചിരുന്നത്. ഇവർ തമ്മിലുണ്ടായിരുന്ന ബന്ധത്തിനെ തുടർന്നാണ് കൊലപാതകമെന്ന നി​ഗമനത്തിലാണ് പൊലീസ്. പ്രതിക്ക് കുട്ടികളുടെ കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തി. കൊലപാതക സമയം ഇയാൾ വീട്ടിൽ ഉണ്ടായിരുന്നു ആരെങ്കിലും വീട്ടിലേക്ക് വരുന്നുണ്ടോ എന്ന് പരിശോധിച്ചതും ഇയാളാണ്.

നിവേദ്യയ്ക്ക് ഇഗ്‌നേഷ്യസിൽ നിന്ന് സഹായം ലഭിച്ചെന്ന വ്യക്തമായ വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. മറ്റ് നിർണായക വിവരങ്ങൾ കൂടി നിവേദ്യ നൽകിയിട്ടുണ്ടെന്നും പൊലീസ് വെളിപ്പെടുത്തുന്നു. ഇയാളെ ഇന്നലെ തന്നെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തിരുന്നു. വിശദമായി ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റോജി എം ജോണിനെ തടഞ്ഞ സംഭവം; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്, കാലടിയിലെ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാമെന്ന് കോടതി
വിവാഹം മുടക്കിയെന്ന സംശയത്താല്‍ യുവാവിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കി, മൂന്ന് പേര്‍ അറസ്റ്റില്‍