കെപിസിസി നേതൃമാറ്റം; സുധാകരനെ മാറ്റണമെന്ന് ദീപദാസ് മുൻഷിയുടെ റിപ്പോർട്ട്, അധ്യക്ഷൻ്റെ അനാരോഗ്യം തിരിച്ചടിയാവും

Published : May 04, 2025, 09:21 AM IST
കെപിസിസി നേതൃമാറ്റം; സുധാകരനെ മാറ്റണമെന്ന് ദീപദാസ് മുൻഷിയുടെ റിപ്പോർട്ട്, അധ്യക്ഷൻ്റെ അനാരോഗ്യം തിരിച്ചടിയാവും

Synopsis

നേതൃമാറ്റത്തിൽ നാളെ വീണ്ടും ചർച്ച നടന്നേക്കും. തീരുമാനം ഇന്നോ നാളെയോ വരാനാണ് സാധ്യത.

ദില്ലി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റണമെന്ന ചർച്ചകൾക്കിടെ ദീപ ദാസ് മുൻഷിയുടെ റിപ്പോർട്ടും പുറത്ത്. ദീപ ദാസ് മുൻഷിയുടെ റിപ്പോർട്ടിലും കെപിസിസി അധ്യക്ഷ പദവിയിൽ മാറ്റം വേണമെന്നാണ് നിർദ്ദേശം. അധ്യക്ഷൻ്റ അനാരോഗ്യം സംഘടന സംവിധാനത്തിന് തിരിച്ചടിയാകുന്നുവെന്ന റിപ്പോർട്ടും ഹൈക്കമാൻഡ് പരിഗണിക്കുന്നുണ്ട്. ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ടിലെ വിവരങ്ങളും സുധാകരനുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായിട്ടുണ്ട്. അതേസമയം, നേതൃമാറ്റത്തിൽ നാളെ വീണ്ടും ചർച്ച നടന്നേക്കും. തീരുമാനം ഇന്നോ നാളെയോ വരാനാണ് സാധ്യത.

തിരുവനന്തപുരത്ത് ഇന്ന്  കൂടിയാലോചനകൾ നടക്കും. കെസി വേണുഗോപാൽ, ദീപ ദാസ് മുൻഷിയടക്കമുള്ള നേതാക്കൾ തിരുവനന്തപുരത്ത് ചർച്ച നടത്തും. പകരം പേരുകളിൽ കെ സുധാകരൻ്റെയും നിലപാട് തേടിയേക്കും. എന്നാൽ അനുനയ ശ്രമത്തിൻ്റെ ഭാഗമായാണ് അഭിപ്രായം ആരായലെന്നാണ് വിവരം. അതേസമയം, അധ്യക്ഷ സ്ഥാനത്തേക്ക് രണ്ട് പേരുകളിൽ ചർച്ച തുടരുകയാണെന്ന് നേതൃത്വം പറയുന്നു. 

ഐപിഎല്ലിലെ ഏറ്റവും മോശം അംപയറിംഗ്? സ്റ്റംപിന്‍റെ ഏഴയലത്ത് പോലുമില്ലാത്ത പന്തില്‍ എല്‍ബിയായി ബ്രെവിസ്! വിവാദം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം
രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി