ആരോ​ഗ്യമന്ത്രിയെ ബിംബവൽക്കരിക്കാൻ സിപിഎം ശ്രമിച്ചു, ആരോ​ഗ്യരം​ഗം തകർന്നു; മുല്ലപ്പള്ളി

By Web TeamFirst Published Oct 22, 2020, 11:24 AM IST
Highlights

കൊവിഡിൽ പി ആർ ഏജൻസിയെ വെച്ചാണ് ബിംബവത്കരണത്തിന് സിപിഎം ശ്രമിച്ചത്. പ്രതിഛായ വർധിപ്പിക്കാൻ നടത്തിയ ബിംബവൽക്കരണത്തിൻ്റെ ദുരന്തമാണ് കേരളം അനുഭവിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: ആരോഗ്യമന്ത്രിയെ കുറിച്ചും ആരോഗ്യവകുപ്പിനെ കുറിച്ചും താൻ നേരത്തെ പറഞ്ഞത് ശരിയായെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പ്രതിഛായ വർധിപ്പിക്കാൻ നടത്തിയ ബിംബവൽക്കരണത്തിൻ്റെ ദുരന്തമാണ് കേരളം അനുഭവിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ ആരോ​ഗ്യരം​ഗം തകർന്നു. ആരോ​ഗ്യമന്ത്രിയെ ബിംബവൽക്കരിക്കാൻ സിപിഎം ശ്രമിച്ചു. കൊവിഡിൽ പി ആർ ഏജൻസിയെ വെച്ചാണ് ബിംബവത്കരണത്തിന് സിപിഎം ശ്രമിച്ചത്. വ്യക്തിപരമായി ആരോഗ്യ മന്ത്രിയോട് വിയോജിപ്പില്ല. 

കേരളത്തിലെ അഴിമതി കേസുകളുടെ കാര്യത്തിൽ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോ​ഗം ചെയ്യുകയാണെന്ന് കരുതുന്നില്ല. ലൈഫ് മിഷൻ കേസിൽ ശരിയായ അന്വേഷണം നടന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ കുടുങ്ങും. ലൈഫ് മിഷൻ കേസിൽ വിജിലൻസ് അന്വേഷണം നിലച്ചു. സിബിഐ അന്വേഷണത്തിന് തടയിടാൻ മുഖ്യമന്ത്രി ശ്രമിച്ചു. കോടതിയിൽ നിന്ന് കിട്ടിയത് താൽക്കാലിക ആശ്വാസം മാത്രമാണ്. കോടതിക്ക് സത്യം ബോധ്യപ്പെടും. അന്വേഷണ സംഘത്തിന് തെളിവുകൾ കൈമാറാൻ മുഖ്യമന്ത്രി മടിക്കുകയാണ്.

യുഡിഎഫ്-വെൽഫയർ പാർട്ടി സഖ്യം സംബന്ധിച്ച് കൂടുതൽ പ്രതികരണത്തിനില്ല. കെപിഎ മജീദിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുത്ത നടപടി സ്വാഭാവികം മാത്രമാണെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. 

click me!