സിപിഎമ്മിന് സ്തുതി പാടാനുള്ള സ്ഥാനമല്ല കെപിസിസി പ്രസിഡന്‍റ് പദവി; വിമർശനം തനിക്കുള്ള അംഗീകാരമെന്നും മുല്ലപ്പള്ളി

By Web TeamFirst Published Jan 11, 2020, 6:11 PM IST
Highlights

നിലപാടിൽ ഒത്തുതീർപ്പിന് തയ്യാറല്ല. സി പി എമ്മിന് സ്തുതി പാടാനുള്ള സ്ഥാനമല്ല കെ പി സി സി അധ്യക്ഷ പദവിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍.
 

തിരുവനന്തപുരം: സിപിഎം സെക്രട്ടേറിയറ്റിന്‍റെ വിമര്‍ശനം തന്‍റെ നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ തീവ്രഹിന്ദു തത്വത്തോടുള്ള മുഖ്യമന്ത്രിയുടെ  സമീപനമാണ് താന്‍ചൂണ്ടിക്കാട്ടിയത്.  നിലപാടിൽ ഒത്തുതീർപ്പിന് തയ്യാറല്ല. സി പി എമ്മിന് സ്തുതി പാടാനുള്ള സ്ഥാനമല്ല കെ പി സി സി അധ്യക്ഷ പദവിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍.

സംഘപരിവാർ മനസുള്ള ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.   രണ്ട് യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയതും  മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നതും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രീതിപ്പെടുത്താനാണ്. ഗവർണറെ വിമർശിക്കാൻ മുഖ്യമന്ത്രി തയ്യാറല്ല. തീവ്രഹിന്ദുത്വം തന്നെയാണ് സിപിഎമ്മിന്‍റെ ചരിത്രം. നേരത്തെ ജനസംഘവുമായി യോജിച്ച് പ്രവർത്തിച്ചിരുന്നു. കോൺഗ്രസിനെ തകർക്കാൻ ഹിന്ദുത്വ സംഘടനകളുമായി ചേർന്നിട്ടുണ്ട്. 1977 ൽ പിണറായി കൂത്തുപറമ്പിൽ മത്സരിക്കുമ്പോൾ ജനസംഘവുമായി കൈ കോർത്ത് പിടിച്ചു. ശിവദാസമേനോൻ ലോക്സഭയിലേക്ക് മത്സരിക്കുമ്പോൾ കൺവൻഷൻ ഉദ്ഘാടനം ചെയ്തത് എല്‍ കെ അദ്വാനിയായിരുന്നു.

Read Also: മുഖ്യമന്ത്രിയുടെ ന്യൂനപക്ഷപ്രേമം കാപട്യം; സിപിഎമ്മിന്‍റെ സമരം നനഞ്ഞ പടക്കമാണെന്നും മുല്ലപ്പള്ളി

പൗരത്വനിയമ ഭേദഗതിക്കെതിരായ നിയമസഭാ പ്രമേയം കൊണ്ട്  സന്ദേശം കൊടുക്കാനേ കഴിയൂ. മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ പ്രേമം കാപട്യമാണ്. സിപിഎമ്മുമായി കൈകോർത്ത് പിടിച്ചാൽ സിപിഎം ആക്രമണത്തിൽ  കൊല്ലപ്പെട്ട യുവാക്കളുടെ ആത്മാവ് തന്നോട് പൊറുക്കില്ല. സര്‍ക്കാരിന്‍റെ പത്രപരസ്യം ധൂർത്തും രാഷ്ട്രീയ നാടകവുമാണ്. മുഖ്യമന്ത്രിയുടെ സമരം കത്തെഴുത്തില്‍ മാത്രമൊതുങ്ങുന്നതാണ്. താന്‍ നിലകൊള്ളുന്നത് കേരളത്തിലെ കോൺഗ്രസുകാർക്കൊപ്പമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 

മുഖ്യമന്ത്രിയെ മുല്ലപ്പള്ളി ഹിന്ദു തീവ്രവാദിയെന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് സിപിഎം നടത്തിയത്. കെപിസിസി പ്രസിഡന്‍റ് എന്ന നിലയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ചെയ്തത് വഞ്ചനാപരമായ നിലപാടാണെന്ന് സിപിഎം പറഞ്ഞിരുന്നു.

Read Also: മുഖ്യമന്ത്രിക്കെതിരായ 'ഹിന്ദു തീവ്രവാദി' പരാമർശം തെറ്റ്: മുല്ലപ്പള്ളിക്കെതിരെ സിപിഎം


 

click me!