
തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ഉച്ചക്ക് ചേരും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ അധ്യക്ഷതയിൽ ഇന്ദിരാഭവനിലാണ് യോഗം ചേരുക. പാർട്ടി പുനസംഘടനയാണ് യോഗത്തിന്‍റെ പ്രധാന അജണ്ട.
പാർട്ടി അധ്യക്ഷസ്ഥാനം രാഹുൽ ഗാന്ധി രാജിവച്ചത് സംസ്ഥാന ഘടകത്തിന്‍റെ പുനസംഘടനയെ ബാധിക്കില്ലെന്നാണ് കെപിസിസിയുടെ വിലയിരുത്തൽ. ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും സമിതി ചർച്ച ചെയ്യും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യോഗത്തിൽ ചർച്ചയാകും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam