'കെപിസിസി രാഷ്ട്രീയകാര്യ സമിതി വെട്ടിച്ചുരുക്കും, ജംബോ കമ്മിറ്റി ഒഴിവാക്കും, അംഗങ്ങളുടെ എണ്ണം കുറയ്ക്കും'

Published : Feb 27, 2025, 10:47 AM ISTUpdated : Feb 27, 2025, 12:11 PM IST
'കെപിസിസി രാഷ്ട്രീയകാര്യ സമിതി വെട്ടിച്ചുരുക്കും, ജംബോ കമ്മിറ്റി ഒഴിവാക്കും, അംഗങ്ങളുടെ എണ്ണം കുറയ്ക്കും'

Synopsis

.വർക്കിംഗ് പ്രസിഡന്‍റ്  പദവിയിലും അഴിച്ചുപണി വരും.നേതൃമാറ്റത്തിൽ ചർച്ച വേണ്ടെന്ന് ധാരണ

ദില്ലി: കെ പി സി സി രാഷ്ട്രീയകാര്യ സമിതി വെട്ടിച്ചുരുക്കും.അംഗങ്ങളുടെ എണ്ണം പത്തായി കുറയ്ക്കും.നിലവിലെ ജംബോ കമ്മിറ്റി ഒഴിവാക്കും.കേരളത്തിന്‍റെ ചുമതലയുള്ളദീപ  ദാസ് മുൻഷിയുടെ റിപ്പോർട്ട് തൽക്കാലം പരിഗണിക്കില്ലെന്നാണ് വിവരം.അതേ സമയം വർക്കിംഗ് പ്രസിഡന‍റ്  പദവിയില്‍ അഴിച്ചുപണി വരുമെന്നാണ് സൂചന.ഇതുസംബന്ധിച്ച് ചർച്ച നാളെ കേരളത്തിലെ നേതാക്കളുടെ യോഗത്തിലുണ്ടാകും.

കേരളത്തിൽ അടക്കം നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ കോൺഗ്രസ് ഹൈക്കമാൻഡ് വിളിച്ചു ചേർക്കുന്ന നേതൃ യോഗങ്ങൾ ഇന്ന് തുടങ്ങും. ആസമിലെ നേതാക്കളെയാകും കോൺഗ്രസ്  നേതൃത്വം ഇന്ന് വൈകിട്ട് നാല് മണിക്ക് കാണും. ആസമിൽ ഗൗരവ് ഗൊഗോയിയെ മുന്നിൽ നിറുത്തിയാകും പ്രചാരണം. സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഗൊഗോയിയെ നിയമിക്കും എന്നും റിപ്പോർട്ടുകളുണ്ട്.കേരളനേതാക്കളുടെ യോഗം  നാളെ വൈകിട്ട് പുതിയ എഐസിസി ആസ്ഥാനത്താണ് ചേരുക. യോഗത്തിൽ പങ്കെടുക്കാൻ കേരളത്തിലെ നേതാക്കൾ ഇന്ന് ദില്ലിയിൽ എത്തും. കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റാനുള്ള ചർച്ച യോഗത്തിലുണ്ടാവില്ലെന്നാണ് വിവരം

നേതൃമാറ്റ ചർച്ചകൾ നിഷേധിച്ച് സംസ്ഥാന കോൺഗ്രസ് നേതാക്കളും രംഗത്തെത്തി.പ്രസിഡന്‍റ്  മാറുന്നതുമായി ബന്ധപ്പെട്ട ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് വി ഡി സതീശനും രമേശ് ചെന്നിത്തലയും കെ മുരളീധരനും വ്യക്തമാക്കി.പാർട്ടിയിൽ ഒരു പ്രശ്നങ്ങളും ഇല്ലെന്നും എല്ലാം മാധ്യമങ്ങൾ ഉണ്ടാക്കുന്ന വാർത്തകൾ മാത്രമെന്നും വിഡി സതീശൻ പറഞ്ഞു.
പ്രസിഡന്‍റ്  മാറ്റുന്നതുമായി ബന്ധപ്പെട്ട പ്രചരണം ഇപ്പോൾ എങ്ങനെ ഉണ്ടായി എന്ന് അറിയില്ലെന്ന് കെ മുരളീധരൻ പറഞ്ഞു

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ