
വയനാട്: പ്രതീക്ഷിച്ച അത്ര മുന്നോട്ട് പോകാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ഇത് മനപ്പൂർവ്വമല്ലെന്നും സാഹചര്യങ്ങളുടെ സമ്മർദ്ദമാണ് കാരണമെന്നും കെ സുധാകരൻ പറഞ്ഞു. പുനഃസംഘടന പൂർത്തിയാക്കാൻ കഴിയാത്തത് വലിയ പ്രശ്നമാണെന്നും എല്ലാവരും സഹകരിക്കണമെന്നും സുധാകരൻ ലീഡേഴ്‌സ് മീറ്റിൽ ആവശ്യപ്പെട്ടു.
കെപിസിസിയുടെ രണ്ട് ദിവസത്തെ 'ലീഡേസ് മീറ്റില്‍' വയനാട് ബത്തേരിയിൽ തുടക്കമായി. കെ സുധാകരന്‍ എം പിയാണ് ലീഡേസ് മീറ്റില്‍ പതാക ഉയർത്തിയത്. പ്രതിനിധി സമ്മേളനം കെ സി വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്തു. കെപിസിസി ഭാരവാഹികൾ, എംപി മാർ എംഎൽഎമാർ രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ ഡിസിസി പ്രസിഡന്റുമാർ എന്നിവരാണ് മീറ്റില്‍ പങ്കെടുക്കുന്നത്. വരാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാണ് പ്രധാന അജണ്ട. പാർല്ലമെൻററി കമ്മറ്റി ഉള്ളതിനാൽ കെ മുരളീധരൻ വൈകീട്ടേ എത്തുകയുള്ളു. അസൗകര്യം അറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സുധാകരന് കത്ത് നൽകി. ശശി തരൂർ അമേരിക്കയിൽ ചികിത്സയിലായതിനാൽ ലീഡേസ് മീറ്റില്‍ പങ്കെടുക്കുന്നില്ല. എത്താൻ കഴിയില്ലെന്ന് നേതൃത്വത്തെ രേഖമൂലം അറിയിച്ചിട്ടുണ്ട്.
Also Read: പാർലമെന്‍റ് തെരഞ്ഞെടുപ്പ്: തന്ത്രങ്ങൾ മെനയാൻ കോൺഗ്രസിന്റെ ലീഡേഴ്സ് മീറ്റ് ഇന്ന് വയനാട്ടിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam