എസ്എഫ്ഐക്കാരന്‍റെ വീട്ടിൽ പിഎസ്‍സി ഓഫീസ് : മുല്ലപ്പള്ളി

Published : Jul 15, 2019, 01:20 PM IST
എസ്എഫ്ഐക്കാരന്‍റെ വീട്ടിൽ പിഎസ്‍സി ഓഫീസ് : മുല്ലപ്പള്ളി

Synopsis

രാജ്യത്തിനാകെ മാതൃകയായ പിഎസ്‍സിയെ പോലും സംശയത്തിന്‍റെ മുനയിൽ നിര്‍ത്തുന്നതാണ് എസ്എഫ്ഐ നേതാക്കളുടെ ഇടപെടൽ. പിഎസ്‍സിക്ക് സമാന്തരമായ ഓഫീസാണ് യൂണിയൻ നേതാവിന്‍റെ വീട്ടിലെന്നും മുല്ലപ്പള്ളി ആരോപിച്ചു.   

കോഴിക്കോട്:  യൂണിവേഴ്സിറ്റി കോളേജിൽ നടന്ന വധശ്രമക്കേസിൽ പ്രതികളായ എസ്എഫ്ഐ നേതാക്കൾ പൊലീസ് റാങ്ക് ലിസ്റ്റിൽ ഉന്നത റാങ്കോടെ ഇടം നേടിയതിൽ കടുത്ത വിമര്‍ശനവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വധശ്രമക്കേസിൽ പ്രതിപ്പട്ടികയിൽ ഉള്ളയാളുടെ വീട്ടിൽ നിന്ന് പരീക്ഷ പേപ്പറുകളും ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. 

രാജ്യത്തിനാകെ മാതൃകയായ പിഎസ്‍സിയെ പോലും സംശയത്തിന്‍റെ മുനയിൽ നിര്‍ത്തുന്നതാണ് എസ്എഫ്ഐ നേതാക്കളുടെ ഇടപെടൽ. പിഎസ്‍സിക്ക് സമാന്തരമായ ഓഫീസാണ് യൂണിയൻ നേതാവിന്‍റെ വീട്ടിലെന്നും മുല്ലപ്പള്ളി ആരോപിച്ചു. കേട്ട് കേൾവിയില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. സമഗ്രമായ അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു