എത്തിയത് അനു​ഗ്രഹം യാചിക്കാൻ; ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

Published : May 11, 2025, 11:58 AM ISTUpdated : May 11, 2025, 03:24 PM IST
എത്തിയത് അനു​ഗ്രഹം യാചിക്കാൻ; ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

Synopsis

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തി.

കോട്ടയം: നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തി. വർക്കിംഗ് പ്രസിഡന്റുമാരായ പി സി വിഷ്ണുനാഥ്, എ പി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. കേരളത്തിലെ കോൺ​ഗ്രസ് പ്രസ്ഥാനത്തെ വളരെ ക്രിയാത്മകമായ രീതിയിൽ ചലിപ്പിക്കുന്നതിനാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചിരിക്കുന്നതെന്നു നിങ്ങളുടെയെല്ലാം അനുമതിയോടെ ഞങ്ങൾ നാളെ ചുമതലയേൽക്കും. ജനകീയ നയകൻ ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയിൽ എത്തിയത് പ്രാർത്ഥിക്കാനും അനു​ഗ്രഹം യാചിക്കാനുമാണ് എന്നും സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. 

ഇന്ന് രാവിലെ നേതാക്കള്‍ തൃശൂരിലെ കെ കരുണാകരന്‍റെ സ്മൃതിമണ്ഡപം സന്ദര്‍ശിച്ചിരുന്നു. ഇവിടെ നിന്നും പ്രവർത്തനം ആരംഭിക്കുകയാണെന്നും കരുണാകരന്‍റെ ഓർമകൾ ഊർജ്ജം പകരുമെന്നും  സണ്ണി ജോസഫ് എംഎൽഎ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം പറഞ്ഞു. ചുമതലയേൽക്കും മുമ്പ് കോൺഗ്രസിന്‍റെ പഴയ നേതാക്കളെ അനുസ്മരിക്കുകയാണെന്നും സണ്ണി ജോസപ് പറഞ്ഞു.

നാളെ കെപിസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ കെ.സുധാകരൻ എംപി സണ്ണി ജോസഫ് എംഎൽഎയ്ക്ക് ചുമതല കൈമാറും. വർക്കിംഗ് പ്രസിഡന്‍റുമാരായി പി.സി വിഷ്ണുനാഥ്, ഷാഫി പറന്പിൽ, എ.പി അനിൽകുമാർ എന്നിവരും യുഡിഎഫ് കൺവീനറായി അടൂർ പ്രകാശ് എംപിയും ചടങ്ങിൽ ഔദ്യോഗികമായി സ്ഥാനമേറ്റെടുക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേന്ദ്രസർക്കാർ ഉത്തരവിറക്കി, കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്; ജനുവരി 9 ന് ജസ്റ്റിസ് സൗമെൻ സെൻ ചുമതലയേൽക്കും
ഗുഡ്സ് ഓട്ടോ ഡ്രൈവറായ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനം; പതിനഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്