ജനറൽ സെക്രട്ടറിയോ വൈസ് പ്രസിഡന്‍റോ ആക്കുമെന്ന് പ്രതീക്ഷിച്ചു; ചാണ്ടി ഉമ്മനെ തഴഞ്ഞതിൽ അനുകൂലികൾക്ക് അതൃപ്തി

Published : Oct 17, 2025, 08:28 AM IST
 KPCC reorganization controversy

Synopsis

13 വൈസ് പ്രസിഡന്‍റുമാരെയും 58 ജനറൽ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തി ജംബോ പട്ടികയാണ് കെപിസിസി പുറത്തുവിട്ടത്. ചാണ്ടി ഉമ്മനെ കെപിസിസി ഭാരവാഹിയാക്കാത്തതിൽ അനുകൂലികൾ അതൃപ്തരാണ്

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിൽ ചാണ്ടി ഉമ്മനെ തഴഞ്ഞതിൽ അതൃപ്തി. കെപിസിസി ഭാരവാഹിയാക്കാത്തതിൽ ചാണ്ടി ഉമ്മൻ അനുകൂലികൾ അതൃപ്തരാണ്. ജനറൽ സെക്രട്ടറിയോ വൈസ് പ്രസിഡന്‍റോ ആക്കുമെന്നായിരുന്നു പ്രതീക്ഷ. യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ പദവിയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ചാണ്ടി ഉമ്മൻ ഇന്നലെ പ്രതികരിച്ചിരുന്നു. ഒരു വർഷം മുമ്പ് അപമാനിച്ച് പുറത്താക്കിയെന്നായിരുന്നു പ്രതികരണം.

13 വൈസ് പ്രസിഡന്‍റുമാരെയും 58 ജനറൽ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള ജംബോ പട്ടികയാണ് കെപിസിസി പുറത്തുവിട്ടത്. രാഷ്ട്രീയകാര്യ സമിതിയിൽ ആറ് അംഗങ്ങളെ കൂടി അധികമായി ഉള്‍പ്പെടുത്തിയാണ് കെപിസിസി പുനഃസംഘടിപ്പിച്ചത്. സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ലിജുവിനെ മാറ്റി വൈസ് പ്രസിഡന്‍റാക്കി. തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച പാലോട് രവിയെ കെപിസിസി വൈസ് പ്രസിഡന്‍റായും നിയമിച്ചു.

പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി ആദ്യം രംഗത്തെത്തിയത് വനിതാ നേതാവായ ഡോക്ടർ ഷമ മുഹമ്മദാണ്. പട്ടികയ്ക്ക് പിന്നാലെ കഴിവ് മാനദണ്ഡമോയെന്ന പരിഹാസ പോസ്റ്റുമായാണ് ഷമ മുഹമ്മദ് രംഗത്തെത്തിയത്. പുനഃസംഘടനയിൽ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ഷമ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഡിസിസിയുടെ പരിപാടികളിലും സമരങ്ങളിലും ഷമ അടുത്തിടെ സജീവമായിരുന്നു. എന്നിട്ടും പുനഃസംഘടനയിൽ ഇടം ലഭിക്കാത്തതാണ് ഷമയെ പ്രകോപിച്ചത്.

കെപിസിസി പുനഃസംഘടന ഇങ്ങനെ

രാഷ്ട്രീയകാര്യ സമിതിയിൽ ആറ് അംഗങ്ങളെ കൂടി അധികമായി ഉള്‍പ്പെടുത്തിയാണ് കെ പി സി സി പുനസംഘടിപ്പിച്ചത്. 13 വൈസ് പ്രസിഡന്‍റുമാരെയും 58 ജനറൽ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള ജംബോ പട്ടികയാണ് പുറത്തുവിട്ടത്. രാജ്മോഹൻ ഉണ്ണിത്താൻ, വി കെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ, എ കെ മണി, സി പി മുഹമ്മദ് എന്നിവരെയാണ് രാഷ്ട്രീയകാര്യ സമിതിയിൽ അധികമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. സന്ദീപ് വാര്യരടക്കമുള്ള 58 പേരെയാണ് ജനറൽ സെക്രട്ടറിമാരാക്കിയത്. സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ലിജുവിനെ മാറ്റി വൈസ് പ്രസിഡന്‍റാക്കി. തിരുവനന്തപുരം ഡി സി സി അധ്യക്ഷ സ്ഥാനം രാജിവെച്ച പലോട് രവിയെ കെ പി സി സി വൈസ് പ്രസിഡന്‍റായും നിയമിച്ചു. വിഎ നാരായണനാണ് കെ പി സി സി ട്രഷറര്‍. നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് രാഷ്ട്രീയകാര്യ സമിതി അടക്കം വിപുലീകരിച്ചുകൊണ്ടുള്ള പട്ടിക എ ഐ സി സി നേതൃത്വം പ്രസിദ്ധീകരിച്ചത്. വെള്ളാപ്പള്ളി നടേശനുമായി അടുപ്പം പുലര്‍ത്തുന്ന ഡി സുഗതനെ വൈസ് പ്രസിഡന്‍റാക്കി. മര്യാപുരം ശ്രീകുമാര്‍, ജി സുബോധനൻ, ജിഎസ് ബാബു എന്നിവരെ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കി. തിരുവനന്തപുരം ഡി സി സി അധ്യക്ഷന്‍റെ ചുമതലയുള്ള എൻ ശക്തനെയും ഒഴിവാക്കി. കെ പി സി സി വൈസ് പ്രസിഡന്‍റായിരുന്നു ശക്തൻ.

വൈസ് പ്രസിഡന്‍റുമാര്‍

ടി ശരത് ചന്ദ്ര പ്രസാദ്, ഹൈബി ഈഡൻ, പലോട് രവി, വി ടി ബൽറാം, വി പി സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി സുഗതൻ, രമ്യ ഹരിദാസ്, എം ലിജു, എ എ ഷുക്കൂര്‍, എം വിൻസെന്‍റ്, റോയ് കെ പൗലോസ്, ജയ്സണ്‍ ജോസഫ്.

കെപിസിസി ജനറൽ സെക്രട്ടറിമാര്‍

പഴകുളം മധു, ടോണി കല്യാണി, കെ ജയന്ത്, എ എം നസീര്‍, ദീപ്തി മേരി വര്‍ഗീസ്, ബി എ അബ്ദുള്‍ മുത്തലിബ്, പി എം നിയാസ്, ആര്യാടൻ ഷൗക്കത്ത്, നെയ്യാറ്റിൻകര സനൽ, പി എ സലീം, കെ പി ശ്രീകുമാര്‍, ടി യു രാധാകൃഷ്ണൻ, ജോസ്സി സെബാസ്റ്റ്യൻ, സോണി സെബാസ്റ്റ്യൻ, എം പി വിൻസെന്‍റ്, ജോസ് വാളൂര്‍, സി ചന്ദ്രൻ, ഇബ്രാഹിംകുട്ടി കല്ലാര്‍, പി മോഹൻരാജ്, ജ്യോതി കുമാര്‍ ചാമക്കാല, എം ജെ ജോബ്, എസ് അശോകൻ, മണക്കാട് സുരേഷ്, കെ എൽ പൗലോസ്, എം എ വാഹിദ്, രമണി പി നായര്‍, ഹക്കീം കുന്നിൽ, ആലിപ്പറ്റ ജമീല, ഫിൽസണ്‍ മാത്യുസ്, വി ബാബുരാജ്, എ ഷാനവാസ് ഖാൻ, കെ നീലകണ്ഠൻ, ചന്ദ്രൻ തില്ലങ്കേരി, പി ജെര്‍മിയാസ്, അനിൽ അക്കര, കെ എസ് ശബരിനാഥൻ, സന്ദീപ് വാര്യര്‍, കെ ബി ശശികുമാര്‍, നൗഷാദ് അലി കെ പി, ഐ കെ രാജു, എം ആര്‍ അഭിലാഷ്, കെ എ തുളസി, കെ എസ് ഗോപകുമാര്‍, ഫിലിപ്പ് ജോസഫ്, കാട്ടാനം ഷാജി, എൻ ഷൈലജ്, ബി ആര്‍ എം ഷഫീര്‍, എബി കുര്യാക്കോസ്, പി ടി അജയ് മോഹൻ, കെ വി ദാസൻ, അൻസജിത റെസ്സൽ, വിദ്യാ ബാലകൃഷ്ണൻ, നിഷ സോമൻ, ആര്‍ ലക്ഷ്മി, സോണിയ ഗിരി, കെ ശശിധരൻ, ഇ സമീര്‍, സൈമണ്‍ അലക്സ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആദ്യ ചർച്ചയിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാതെ ലീഗ്; മണ്ഡലങ്ങൾ വച്ചുമാറും, ചർച്ച തുടങ്ങി യുഡിഎഫ്
പാത്രം കഴുകൽ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു; 'ശ്വാന വീരന്മാർ കുരച്ചു കൊള്ളുക, സാർത്ഥവാഹകസംഘം മുന്നോട്ടു പോകുക തന്നെ ചെയ്യും'