കെപിസിസി പുനഃസംഘടന; വാര്‍ത്ത നിഷേധിച്ച് വിഡി സതീശൻ, വിമർശനങ്ങള്‍ക്ക് മന്ത്രി റിയാസിനും മറുപടി

Published : May 23, 2025, 01:06 PM ISTUpdated : May 23, 2025, 01:46 PM IST
കെപിസിസി പുനഃസംഘടന; വാര്‍ത്ത നിഷേധിച്ച് വിഡി സതീശൻ, വിമർശനങ്ങള്‍ക്ക് മന്ത്രി റിയാസിനും മറുപടി

Synopsis

മാധ്യമങ്ങള്‍ ഇല്ലാക്കഥകള്‍ മെനയുകയാണെന്നും പുനഃസംഘടനയില്ലെന്നും അത്തരമൊരു ചര്‍ച്ച ഇന്നലത്തെ യോഗത്തിലുണ്ടായിട്ടില്ലെന്നും വിഡി സതീശൻ പറ‍ഞ്ഞു. ഇതിനിടെ, ദേശീയപാതയിൽ തകര്‍ന്ന സ്ഥലങ്ങളിലെല്ലാം പോയി റീൽസ് ഇടാൻ മന്ത്രി റിയാസിനെ വിഡി സതീശൻ വെല്ലുവിളിച്ചു

തിരുവനന്തപുരം: കെപിസിസിയിൽ പുനഃസംഘടനയുണ്ടാകുമെന്ന വാര്‍ത്ത തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാധ്യമങ്ങള്‍ ഇല്ലാക്കഥകള്‍ മെനയുകയാണെന്നും പുനഃസംഘടനയില്ലെന്നും അത്തരമൊരു ചര്‍ച്ച ഇന്നലത്തെ യോഗത്തിലുണ്ടായിട്ടില്ലെന്നും വിഡി സതീശൻ പറ‍ഞ്ഞു. ഇന്നലത്തെ യോഗത്തിൽ പുനഃസംഘടനക്കുള്ള തീരുമാനമെടുത്തെന്നാണ് വാര്‍ത്ത. അത്തരമൊരു കാര്യം ഉണ്ടായിട്ടില്ല.  നേതാക്കളെ മറികടന്ന് ഹൈക്കമാന്‍ഡ് പുനഃസംഘടന നടത്തുമെന്നാണ് വാര്‍ത്തയെന്നും ഇതെല്ലാം അടിസ്ഥാനരഹിതമാണെന്നും ഉചിതമായ സമയത്ത് നേതൃത്വം അതേക്കുറിച്ച് തീരുമാനിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. ദേശീയപാതയിലെ തകര്‍ച്ചയിൽ പ്രതിപക്ഷത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച മന്ത്രി മുഹമ്മദ് റിയാസിനും വിഡി സതീശൻ മറുപടി നൽകി. 


ദേശീയപാതയിൽ തകര്‍ന്ന സ്ഥലങ്ങളിലെല്ലാം പോയി റീൽസ് ഇടാൻ മന്ത്രി റിയാസിനെ വിഡി സതീശൻ വെല്ലുവിളിച്ചു. റീൽസ് ഇനി തുടരുമെന്നാണ് പൊതുമരാമത്ത് മന്ത്രി റിയാസ് പറയുന്നത്.  ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട ആ മുതൽ ക്ഷ വരെ കേരളത്തിന് ബന്ധമില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ദേശീയപാതയിൽ 50ലധികം സ്ഥലങ്ങളിൽ വിള്ളലുണ്ട്. അവിടെയൊക്കെ പോയി പൊതുമരാമത്ത് മന്ത്രി റീൽസ് ഇടട്ടെ.  

പാലാരിവട്ടം പാലത്തിൽ അടക്കം പ്രശ്നമുണ്ട്. വിഴിഞ്ഞത്തിന്‍റെ ക്രെഡിറ്റ് എടുക്കാൻ നോക്കി. കേന്ദ്ര പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാൻ നോക്കി. ദേശീയപാതയിലെ തകര്‍ച്ചയിൽ ഞങ്ങൾക്ക് സന്തോഷമെന്നാണ് മന്ത്രി പറയുന്നത്.  നിർമ്മാണത്തിൽ അശാസ്ത്രിയത ഉണ്ടെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. എട്ടുകാലി മമ്മൂഞ് ചമഞ്ഞ് നടക്കുകയാണ് റിയാസ്. ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാൻ നോക്കി. ഉമ്മൻചാണ്ടി സർക്കാർ തുടങ്ങിവച്ച പദ്ധതിയാണത്.

ഗെയിൽ പദ്ധതിയെ ഭൂമിക്ക് അടിയിലെ ബോംബ് ആണെന്നാണ് അന്ന് ഇടതുപക്ഷം പറഞ്ഞത്. ദേശീയപാത 66ലെ നിര്‍മാണ പ്രവര്‍ത്തിയിലെ ഡിപി ആറിൽ മാറ്റമുണ്ടെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ആരോപണം ഗൗരവകരമാണ്. അത് അടിയന്തരമായി അന്വേഷിക്കണമെന്നും വിഡി സതീശൻ പറഞ്ഞു. ആർഎസ്എസ് സൈദ്ധാന്തികൻ ഗവർണറെ കണ്ട സംഭവത്തിൽ സർക്കാർ പ്രതിഷേധം അറിയിക്കുമെന്നാണ് കരുതിയത്. എന്നാൽ, ഇതുവരെ ചെയ്‌തില്ല.ഇരുവരും ഒരേ തോണിയിൽ യാത്ര ചെയ്യുന്നവരാണ്. ഒരു വിദഗ്ധനെ കൊണ്ടു വന്ന് സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാമായിരുന്നു. ഗവർണറേ സർക്കാർ പറഞ്ഞു ബോധ്യപ്പെടുത്തണം. അതിന് സർക്കാരിന് ധൈര്യമുണ്ടാകില്ലെന്നും വിഡി സതീശൻ പറഞ്ഞു.


കെപിസിസിയിൽ സമ്പൂര്‍ണ അഴിച്ചുപണിക്ക് ഹൈക്കമാൻഡ് ഒരുങ്ങുന്നുവെന്നാണ് വാര്‍ത്തയാണ് വിഡി സതീശൻ തള്ളിയത്. സംസ്ഥാന നേതാക്കളുടെ എതിർ അഭിപ്രായങ്ങൾ  മറികടന്നാണ് അഴിച്ചുപണിക്ക് ഹൈക്കമാന്‍ഡ് ഒരുങ്ങുന്നത്. കെപിസിസി ഭാരവാഹികൾക്ക് പുറമെ ഭൂരിഭാഗം ഡിസിസി അധ്യക്ഷന്മാരും മാറിയേക്കും. 10 ലേറെ ഡിസിസി അധ്യക്ഷൻമാർ മാറിയേക്കുമെന്നാണ് സൂചന.

 

PREV
Read more Articles on
click me!

Recommended Stories

കലാമണ്ഡലം കനകകുമാർ ചെന്നൈയിലെന്ന് രഹസ്യവിവരം; 5 പോക്സോ കേസുകളിലെ പ്രതി, കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതി പിടിയിൽ
കേരളത്തിലെ എസ്ഐആര്‍; രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ സുപ്രീം കോടതി നിര്‍ദേശം, രണ്ടാഴ്ച നീട്ടണമെന്ന ആവശ്യം തള്ളി