'എൽദോസ് വിളിച്ചു, ഒളിവിൽ പോയതിൽ ഖേദം അറിയിച്ചു'; നടപടിയിൽ ചർച്ച  നാളെയെന്ന് കെ. സുധാകരൻ

Published : Oct 21, 2022, 04:04 PM ISTUpdated : Oct 21, 2022, 04:08 PM IST
'എൽദോസ് വിളിച്ചു, ഒളിവിൽ പോയതിൽ ഖേദം അറിയിച്ചു'; നടപടിയിൽ ചർച്ച  നാളെയെന്ന് കെ. സുധാകരൻ

Synopsis

പാർട്ടിയെ അറിയിച്ചിട്ട് വേണമായിരുന്നു പോകാൻ എന്ന് എൽദോസിന് മറുപടി നൽകിയതായി കെ.സുധാകരൻ. മുൻകൂർ ജാമ്യം നൽകാൻ കോടതി കണക്കിലെടുത്ത കാരണങ്ങൾ പരിശോധിച്ചാകും എൽദോസിനെതിരായ നടപടിയെന്നും സുധാകരൻ

ദില്ലി: ബലാത്സംഗ കേസിൽ ആരോപണ വിധേയനായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ വിളിച്ചതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഒളിവിൽ പോയതിൽ എൽദോസ് ഖേദം അറിയിച്ചതായും സുധാകരൻ വ്യക്തമാക്കി. പാർട്ടിയെ അറിയിച്ചിട്ട് വേണമായിരുന്നു പോകാൻ എന്ന് എൽദോസിന് മറുപടി നൽകിയതായും സുധാകരൻ പറഞ്ഞു. എൽദോസിനെതിരെ നടപടി എടുക്കുന്നതിൽ നേതാക്കളുമായി നാളെ ചർച്ച നടത്തും. മുൻകൂർ ജാമ്യം നൽകാൻ കോടതി കണക്കിലെടുത്ത കാരണങ്ങൾ പരിശോധിക്കും. സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന എൽദോസിന്റെ ആരോപണവും പരിശോധിക്കുമെന്ന് കെ.സുധാകരൻ പറഞ്ഞു. 

'എല്‍ദോസിന്‍റെ ഓഫീസിലെ ലഡു വിതരണത്തിൽ അസ്വാഭാവികതയില്ല'; കെ മുരളീധരനെ തള്ളി വിഡി സതീശന്‍

നേരത്തെ പാർട്ടി നടപടിയുടെ കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞിരുന്നു. ജാമ്യം ലഭിച്ചതും എൽദോസിന്റെ വിശദീകരണവും പരിഗണിച്ചായിരിക്കും നടപടിയെന്നും വി.ഡി.സതീശന്‍ വ്യക്തമാക്കി. അതേസമയം എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ കെപിസിസി നടപടി വൈകിയെന്നായിരുന്നു കെ.മുരളീധരന്‍ എംപിയുടെ പ്രതികരണം. മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ എംഎൽഎ ഓഫീസിൽ ലഡു വിതരണം നടത്തിയതിനെ മുരളീധരൻ പരിഹസിച്ചു. ലഡു വിതരണം അന്തിമ വിധി കഴിഞ്ഞിട്ടാകുന്നതാണ് നല്ലതെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. എന്നാൽ എംഎൽഎ ഓഫീസിലെ ലഡു വിതരണത്തിൽ അസ്വാഭാവികതയില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. 

'തെറ്റ് ചെയ്തില്ല, നിരപരാധിത്വം തെളിയിക്കും'; ഒളിവ് ജീവിതം അവസാനിപ്പിച്ച് എല്‍ദോസ് വീട്ടിലെത്തി

മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ  എൽദോസ് കുന്നപ്പിള്ളിൽ എംഎല്‍എ, ഇന്ന് മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലെത്തി. ഒരാഴ്ചയിലധികമായി ഒളിവിലായിരുന്ന എൽദോസിന്, തിരുവനന്തപുരം അഡീ. സെഷൻസ് കോടതി ഇന്നലെ മുൻകൂര്‍ ജാമ്യം നല്‍കിയത്. കോടതി നിര്‍ദ്ദേശ പ്രകാരം നാളെ എൽദോസിന് തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകേണ്ടതുണ്ട്.
 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം