മീനങ്ങാടി പോക്സോ കേസ്: അമ്മയുടെ സഹോദരനായ പ്രതിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

Published : Oct 21, 2022, 03:46 PM ISTUpdated : Oct 21, 2022, 04:01 PM IST
മീനങ്ങാടി പോക്സോ കേസ്: അമ്മയുടെ സഹോദരനായ പ്രതിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

Synopsis

പന്ത്രണ്ടു വയസുകാരിയെ അമ്മയുടെ സഹോദരൻ  പീഡിപ്പിച്ചെന്നാണ് കേസ്. അന്വേഷണം പൂർത്തിയായ സാഹചര്യത്തിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 

ദില്ലി: മീനങ്ങാടി പോക്സോ കേസിൽ പ്രതിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. പന്ത്രണ്ടു വയസുകാരിയെ അമ്മയുടെ സഹോദരൻ  പീഡിപ്പിച്ചെന്നാണ് കേസ്. അന്വേഷണം പൂർത്തിയായ സാഹചര്യത്തിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 

പ്രതിയുടെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍പ് പരിഗണിച്ച ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. അന്നത്തെ ഹർജി പരിഗണിച്ച സുപ്രീം കോടതി ബെഞ്ചിലെ ജസ്റ്റിസ് ഹേമന്ത് ഗുപ്‌ത ലോകത്തിന് കാമഭ്രാന്ത് ആണെന്ന്  വാദത്തിനിടെ പറഞ്ഞു. താൻ ഹൈക്കോടതി ജഡ്ജിയായിരിക്കെ ഒരു കേസിൽ പിതാവിൽ നിന്ന് മകൾക്ക് അനുഭവിക്കേണ്ടി വന്ന  ക്രൂരമായ ലൈംഗീക ആക്രമണത്തെ കുറിച്ചും ജസ്റ്റിസ് ഗുപ്‌ത കോടതിയിൽ വിവരിച്ചു. 

മീനങ്ങാടി കേസിൽ അമ്മാവൻ കുട്ടിയെ സമീപിച്ച രീതി അതിക്രമമായി കാണാൻ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയിൽ പ്രതിഭാഗം വാദിച്ചത്. എന്നാൽ അമ്മാവൻ വാത്സല്യത്തോടെ മാത്രമാണ് കുട്ടിയെ സമീപിച്ചതെന്ന പ്രതിയുടെ വാദം അന്വേഷണത്തിലൂടെ തെളിയേണ്ടതാണെന്ന് നീരീക്ഷിച്ച് കൊണ്ടാണ് പ്രതിക്ക് മുൻകൂർ ജാമ്യം കേരള ഹൈക്കോടതി നൽകിയത്. അതിജീവിതയുടെ അമ്മയ്ക്കുവേണ്ടി അഭിഭാഷകന്‍ ഗൗരവ് അഗര്‍വാള്‍ സുപ്രീം കോടതിയില്‍ ഹാജരായി. 

മീനങ്ങാടി പോക്സോ കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആഭ്യന്തരമന്ത്രിയുടെ നാട്ടിൽ ഡിവൈഎഫ്ഐ മുൻകൂട്ടി അനുമതി വാങ്ങാതെ ലോകകപ്പ് വിളംബര ജാഥ നടത്തി, തടഞ്ഞ് പോലീസ്, നടുറോഡിൽ വൻ തർക്കം
വധശ്രമക്കേസ്: തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ സു​ഗതൻ അറസ്റ്റിൽ; പിടികൂടുന്നതിനിടെ ആകാശത്തേക്ക് വെടിവച്ച് പൊലീസ്