
തിരുവനന്തപുരം: തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിന്റെ കുടുംബത്തിനുള്ള ധനസഹായനിധി ഒക്ടോബര്‍ 11ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചേര്‍ന്ന് കൈമാറും.
കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ രണ്ടിന് തൃശ്ശൂര്‍ ജില്ലയിലെ പതിമൂന്ന് നിയോജകമണ്ഡലങ്ങളില്‍ നിന്ന് ശേഖരിച്ച 82,26,000 രൂപയുടെ ചെക്കാണ് കുടുംബത്തിന് കൈമാറുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി ഡോ.ശൂരനാട് രാജശേഖരന്‍ ചെയര്‍മാനും ടി.എന്‍. പ്രതാപന്‍ എം.പി കണ്‍വീനറുമായുള്ള കമ്മിറ്റിയുടെ നേത്യത്വത്തിലാണ് കുടുംബ ധനസഹായനിധിയുടെ ശേഖരണം നടന്നത്.
നൗഷാദിന്റെ മരണത്തോടെ അനാഥമായ കുടുംബത്തെ സഹായിച്ച എല്ലാ കോണ്‍ഗ്രസ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും സുമനസുകളായ നാട്ടുകാര്‍ക്കും കെ.പി.സി.സി നന്ദി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam