'തോക്കിന്‍റെ കാര്യം അന്ന് മുതലാളി മറന്നു പോയതായിരിക്കും, ഒരുമിച്ച് തള്ളാമായിരുന്നു'; പരിഹസിച്ച് വി.ടി ബൽറാം

Published : Dec 21, 2023, 10:08 AM IST
'തോക്കിന്‍റെ കാര്യം അന്ന് മുതലാളി മറന്നു പോയതായിരിക്കും, ഒരുമിച്ച് തള്ളാമായിരുന്നു'; പരിഹസിച്ച് വി.ടി ബൽറാം

Synopsis

നേരത്തേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ കേരള വര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ. ഉയര്‍ത്തിയ പ്രതിഷേധ ബാനറിലെ  ഇംഗ്ലീഷ് പ്രയോഗത്തെ പരിഹസിച്ചും വി.ടി. ബല്‍റാം രംഗത്തെത്തിയിരുന്നു.

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി കെപിസിസി വൈസ് പ്രസിഡന്‍റ് വിടി ബൽറാം. നവകേരള സദസിനെതിരെ നടക്കുന്ന  പ്രതിഷേധങ്ങൾക്കെതിരെ  പിണറായി വിജയൻ രംഗത്ത് വന്നിരുന്നു. തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടുണ്ട്, യൂത്ത് കോണ്‍ഗ്രസിനെ അവരുടെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ  പ്രതികരണം. ഇതിന് മറുപടിയുമായാണ് വിടി ബൽറാം രംഗത്തെത്തിയത്.

'അന്ന് ഊരിപ്പിടിച്ച വാളിന്റെ കഥ പറയുമ്പോ ഈ തോക്കിന്റെ കാര്യം മുതലാളി മറന്നു പോയതായിരിക്കും. അല്ലെങ്കിൽ അന്നേ രണ്ടും കൂടി ഒരുമിച്ച് തള്ളാമായിരുന്നു'- വിടി ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു. നേരത്തേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ കേരള വര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ. ഉയര്‍ത്തിയ പ്രതിഷേധ ബാനറിലെ  ഇംഗ്ലീഷ് പ്രയോഗത്തെ പരിഹസിച്ചും കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ. വി.ടി. ബല്‍റാം രംഗത്തെത്തിയിരുന്നു.

 മുഖ്യമന്ത്രി ഭീരുവാണ് എന്ന വി ഡി സതീശന്‍റെ പ്രസ്താവനയ്ക്കായിരുന്നു പിണറായി വിജയൻ നവകേരള സദസിൽ മറുപടി പറഞ്ഞത്. 'നാണമുണ്ടോ ഭീരുവായ മുഖ്യമന്ത്രി എന്നാണ് സതീശന്‍ ചോദിക്കുന്നത്. ഏത് കാര്യത്തിനാണ് താൻ നാണിക്കേണ്ടത്. പൊതുപ്രവർത്തന രംഗത്ത് തനിക്ക് പോകേണ്ട സ്ഥലങ്ങളിൽ ഒക്കെ താന്‍ പോയിട്ടുണ്ട്. അതൊന്നും പൊലീസ് സംരക്ഷണത്തിൽ പോയതല്ല. ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ പോയതാണ്. തനിക്ക് ഭയമുണ്ടോ എന്ന് കെപിസിസി പ്രസിഡന്റിനോട് ചോദിച്ചാൽ അറിയാം. തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടുണ്ട്. യൂത്ത് കോൺഗ്രസിനെ അവരുടെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല, പിന്നെയല്ലേ ഇപ്പോൾ' എന്നും മുഖ്യമന്ത്രി പരിഹസിച്ചു.

Read More : 'റുവൈസ് മുഖത്ത് നോക്കി സ്ത്രീധനം ചോദിച്ചു, ചതിയുടെ മുഖംമൂടി അഴിച്ചുമാറ്റാനായില്ല'; ഡോ. ഷഹ്നയുടെ കുറിപ്പ്
 

PREV
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം