ചെറുപുഴയിലെ കരാറുകാരന്‍റെ ആത്മഹത്യ; കെപിസിസി സമിതി തെളിവെടുപ്പ് നടത്തും

Published : Sep 10, 2019, 12:38 PM ISTUpdated : Sep 10, 2019, 12:40 PM IST
ചെറുപുഴയിലെ  കരാറുകാരന്‍റെ ആത്മഹത്യ; കെപിസിസി  സമിതി തെളിവെടുപ്പ് നടത്തും

Synopsis

സംഭവത്തിന്‍റെ നിജസ്ഥിതി  അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് കെപിസിസി കൈമാറണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിരുന്നു. ഇതിനെ തുടർന്നാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്.   

കണ്ണൂർ: ചെറുപുഴയിലെ  കരാറുകാരന്‍റെ ആത്മഹത്യ അന്വേഷിക്കാന്‍ നിയോഗിച്ച  കെപിസിസി  സമിതി വ്യാഴാഴ്ച തെളിവെടുപ്പ് നടത്തും. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ വി എ നാരായണന്‍, കെ പി അനില്‍കുമാര്‍, കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് ടി സിദ്ധിഖ് എന്നിവരാണ് സമിതി അംഗങ്ങള്‍.

വ്യാഴാഴ്ച സംഘം ജോസഫിന്‍റെ വീട് സന്ദർശിച്ച് ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തും. സംഭവത്തിന്‍റെ നിജസ്ഥിതി  അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് കെപിസിസി കൈമാറണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിരുന്നു. ഇതിനെ തുടർന്നാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്. 

ജോയിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരിക്കുന്നതിന് തലേദിവസം മുദ്രപത്രം അടക്കമുള്ള രേഖകൾ സഹിതമാണ് ജോയ് പോയതെന്നും ഈ രേഖകൾ കാണാനില്ലെന്നും കുടുംബം പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. 

സംഭവദിവസം രാത്രി 3.30 വരെ പൂർണമായി തെരച്ചിൽ നടത്തിയ അതേ കെട്ടിടത്തിൽ തന്നെ മൃതദേഹം കണ്ടതിൽ ദുരൂഹതയുണ്ട്. അപായപ്പെടുത്തിയ ശേഷം മൃതദേഹം അവിടെ കൊണ്ടുവന്നുവച്ചതാകമെന്ന സംശയവും കുടുംബം ഉയർത്തി. രണ്ടു കൈകളിലേയും ഒരു കാലിലെയും ഞരമ്പുകൾ മുറിച്ച നിലയിൽ കണപ്പെട്ടതിലും ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നുന്നു. നൽകാനുള്ള പണം ചോദിച്ചു ബന്ധപ്പെട്ടപ്പോൾ എല്ലാ കോൺ​ഗ്രസ് നേതാക്കളും ഒഴിവുകഴിവുകൾ പറഞ്ഞെന്നും കുടുംബം ആരോപിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ളയിൽ ഇന്ന് നിർണായകം; എ പത്മകുമാറിന്റെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷ ഇന്ന് വിജിലൻസ് കോടതിയിൽ
ജയിൽ കോഴക്കേസ്; കൊടി സുനിയിൽ നിന്നും ഡിഐജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങി, ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന് തെളിവുകള്‍