
തൃശൂർ; ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് ഗുരുവായൂരിൽ നാളെ ഗതാഗത നിയന്ത്രണം. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവത്തോട് അനുബന്ധിച്ച് ശോഭായാത്രകളും ഭക്തജനത്തിരക്കും കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയത്. നാളെ രാവിലെ 9 മണി മുതലാണ് ഗതാഗത നിയന്ത്രണം.
പാവറട്ടി ഭാഗത്തുനിന്നും വരുന്ന നോണ്‍ ട്രാൻസ്പോർട്ട് വാഹനങ്ങൾ ഗുര്യവായൂർ വഴി പ്രവേശിക്കാതെ പഞ്ചാരമുക്ക് വഴി ചാവക്കാട് ഭാഗത്തേക്ക് പോകണം.
കുന്നംകുളം ഭാഗത്തുനിന്നും ഗത്യവായൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചൂൽപ്പുറത്ത് നിന്ന് പൊലീസ് സ്റ്റേഷൻ റോഡ് വഴി പ്രവേശിച്ച് മാവിൻചുവട് വഴി
ഔട്ടർ റിങ്ങ് / ഇന്നർ റിങ്ങ് റോഡുകൾ എല്ലാ വാഹനങ്ങൾക്കും വണ്‍ വേ ആയിരിക്കും. (തൃശൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് മഞ്ജുളാൽ എത്തി ഇടത്തോട്ട് തിരിഞ്ഞ ക്ലോക്ക് വൈസ് ആയി സഞ്ചരിക്കണം. ഇന്നർ റിങ്ങ് റോഡിൽ വൺവേ ആന്‍റി ക്ലോക്ക് വൈസ് ആയിരിക്കും)
പാർക്കിംഗ് കേന്ദ്രങ്ങൾ
പ്രധാനപ്പെട്ട പാർക്കിംഗ് കേന്ദ്രങ്ങൾ ഔട്ടർ റിംഗിലാണ്, അത് പരമാവധി ഉപയോഗപ്പെടുത്തണമെന്നും അതിന് ശേഷം ഇന്നർ റിംഗ് പാർക്കിംഗ് കേന്ദ്രങ്ങൾ ഉപയോഗിക്കണമെന്നും പൊലീസ് നിർദേശം നൽകി.
തൃശൂർ നഗരത്തിൽ നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. സ്വരാജ് റൌണ്ടിലും തേക്കിൻകാട് മൈതാനി നായ്ക്കനാൽ പ്രദേശത്തും വാഹന പാർക്കിംഗ് അനുവദിക്കുന്നതല്ല. 3 മണി മുതൽ സ്വരാജ് റൌണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും. ഘോഷയാത്ര തീരുന്നതുവരെ ഒരു തരത്തിലുള്ള വാഹനങ്ങൾക്കും റൌണ്ടിലേക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല. അത്യാവശ്യ സാഹചര്യത്തിലല്ലാതെ പൊതുജനങ്ങൾ സ്വകാര്യ വാഹനങ്ങളിൽ വരുന്നത് ഒഴിവാക്കി ഗതാഗത കുരുക്ക് കുറക്കുവാൻ സഹകരിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.
ഘോഷയാത്ര കാണുന്നതിനായി തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളിലും വൃക്ഷങ്ങൾക്കു മുകളിലും കയറുന്നത് നിരോധിച്ചു. ജനക്കൂട്ടത്തിനിടയിൽ സമൂഹ വിരുദ്ധരുടെ ശല്യം, പ്രത്യേകിച്ചും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കാൻ പ്രത്യേകം മഫ്ടി പോലീസുദ്യോഗസ്ഥരെയും ഷാഡോ പോലീസിനേയും നിയോഗിച്ചിട്ടുണ്ട്. ജനങ്ങൾ തിങ്ങിക്കൂടുന്ന പ്രധാന സ്ഥലങ്ങളിലും, തേക്കിൻകാട് മൈതാനം, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.
എമർജൻസി ടെലിഫോൺ നമ്പറുകൾ
തൃശൂർ സിറ്റി പോലീസ് കൺട്രോൾ റൂം 0487 2424193
തൃശൂർ ടൌൺ ഈസ്റ്റ് പോലീസ് സ്റ്റേഷൻ 0487 2424192
തൃശൂർ ട്രാഫിക് പോലീസ് യൂണിറ്റ് 0487 2445259