
കോഴിക്കോട്: മുസ്ലീം ലീഗ് എം.എൽ.എ ആർഎസ്.എസ് നേതൃത്വവുമായി ചർച്ച നടത്തിയത് സ്ഥിരീകരിച്ച് ലീഗിൽ നിന്ന് പുറത്താക്കിയ സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസ. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധിയായാണ് എം.എൽ.എ ചർച്ച നടത്തിയത്. നേതൃത്വത്തിനെതിരെ വിമർശനം ഉന്നിയിച്ചതിന് ഹംസയെ ഇന്നലെയാണ് മുസ്ലീംലീഗ് പുറത്താക്കിയത്.
പി.കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ രൂക്ഷമായ വിമർശനമാണ് കെ.എസ്.ഹംസതുടരുന്നത്. ചോറ് യുഡിഎഫിലും കൂറ് എൽ.ഡി.എഫിലുമാണ് കുഞ്ഞാലിക്കുട്ടിക്ക്. സാദിഖ് അലി തങ്ങൾ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനവലയത്തിൽ അകപ്പെട്ടെന്നും. സാദിഖലി തങ്ങൾ ഒരു ഗ്രൂപ്പിൻറെ ഭാഗമായിരിക്കുകയാണെന്നും നീതി പൂർവ്വമല്ല അദ്ദേഹത്തിൻറെ നിലപാടുകളെന്നും ഹംസ ആരോപിച്ചു. ചന്ദ്രിക ഫണ്ട് കേസിൽ ഹൈദരലി തങ്ങളെ കുടുക്കാനും കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന് ഹംസ ആരോപണം ഉന്നിയിച്ചു. ലീഗിനെ ഇടതുപാളയത്തിൽ എത്തിക്കുകയാണ് കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യം. ഇഡിയെ പേടിച്ച് കേന്ദ്രസർക്കാരുമായും വിജിലിൻസിനെ പേടിച്ച് പിണറായി സർക്കാറുമായും കുഞ്ഞാലിക്കുള്ളി സന്ധി ചെയ്യുകയാണ്. ലീഗുമായി ചർച്ചക്ക് ആർഎസ്എസിനുള്ള താൽപര്യം ദീർഘകാല അടിസ്ഥാനത്തിൽ ബിജെപിക്ക് ഗുണം ഉണ്ടാവുമെന്ന വിലിയിരുത്തലാണെന്നും ഹംസ പറഞ്ഞു.
ഇന്നലത്തെ മുസ്ളീം ലീഗ് സംസ്ഥാന കൗൺസിൽ ചേരുന്നതിനെതിരെ മൂന്ന് ഇഞ്ച്ക്ഷൻ ഉത്തരവുകൾ നിലവിൽ ഉണ്ടായിരുന്നു. കൗൺസിൽ ചേർത്തത് ഇത് ലംഘിച്ചാണ്. കോടതി അലക്ഷ്യം ഉന്നിയിച്ച് വീണ്ടും നാളെ തന്നെ കോടതിയെ സമീപിക്കുമെന്ന് ഹംസ അറിയിച്ചു.എ.ആർ. നഗർ ബാങ്ക് വിഷയത്തിൽ കുഞ്ഞാലിക്കുട്ടി കെടി ജലീലുമായി ഒത്തുതീർപ്പ് ഉണ്ടാക്കി യെന്നും ഹംസ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam