
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട അപാകതകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് കെ എസ് ശബരീനാഥന്‍. തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർ പട്ടികയില്‍ ഓരോ വോട്ടർക്കും ഓരോ 9 അക്ക നമ്പർ ഏർപ്പെടുത്തിയിരിക്കുന്നെന്നും ഇത്രയും വലിയ ഒരു നയ തീരുമാനത്തിൽ രാഷ്ട്രീയ പാർട്ടികളോട് അഭിപ്രായം തേടിയിട്ടില്ലെന്നും ശബരീനാഥന്‍ പറഞ്ഞു. ഒരേ വോട്ടർ ഐഡിയിൽ ഉള്ളയാൾക്ക് രണ്ടിടങ്ങളിൽ വോട്ട്. എന്നാൽ എസ്ഇസി നമ്പർ (പുതിയ 9 അക്ക നമ്പർ ) വ്യത്യസ്തമാണ്. എസ്ഇസി നമ്പർ ഉപയോഗിച്ച് രണ്ടിടങ്ങളിലും വോട്ട് ചെയ്യാനാകും. ഇവിടെ കള്ളവോട്ടുകൾ തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും ചേർന്ന് സാധൂകരിക്കുകയാണെന്നാണ് ശബരീനാഥന്‍ പറഞ്ഞു.
രണ്ട് പേരുടെ വോട്ടർ ഐഡിയും എസ്ഇസി നമ്പറും കാണിച്ചാണ് ശബരിനാഥൻ സംസാരിച്ചത്. എസ്ഇസി നമ്പറിൽ ദുരൂഹതയുണ്ടെന്നും വെബ്സൈറ്റിലെ കരട് വോട്ടർപട്ടികയിൽ നിന്ന് വോട്ടർ ഐഡി നമ്പർ ഒഴിവാക്കി, ഇരട്ട വോട്ടുള്ളവർക്ക് വ്യത്യസ്ത സവിശേഷ നമ്പറാണ്. കള്ളവോട്ട് ചെയ്യാൻ അവസരം ഒരുക്കുകയാണ് ഇതിലൂടെ. തിരുവനന്തപുരം കോര്‍പ്പറേഷനിലെ അഞ്ച് വാർഡുകളിൽ നിന്ന് മാത്രം 400 ഓളം ഇരട്ട വോട്ടുകൾ കണ്ടെത്തി എന്നും ശബരിനാഥൻ പറയുന്നു. അതുപോലെ സവിശേഷ നമ്പർ കൊണ്ടുവന്നത് കൃത്യമായി പരിശോധിക്കാതെയാണ്, ഇതാർക്ക് വേണ്ടി കൊണ്ടുവന്നു? ഇരട്ട വോട്ടുള്ളവർക്ക് വ്യത്യസ്ത സവിശേഷ നമ്പർ നൽകി കള്ള വോട്ടുകൾ സാധൂകരിക്കുകയാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. മാധ്യമങ്ങളിലൂടെയാണ് രാഷ്ട്രീയ പാർട്ടികൾ പുതിയ സംവിധാനത്തെ കുറിച്ച് അറിയുന്നത്. ഇതില്‍ നിയമനടപടിയെ കുറിച്ച് ആലോചിക്കും എന്നും ശബരിനാഥന്‍ പറയുന്നു.