കെഎസ് ഷാൻ വധക്കേസ്; കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും

Published : Feb 02, 2024, 12:46 PM ISTUpdated : Feb 02, 2024, 12:53 PM IST
കെഎസ് ഷാൻ വധക്കേസ്; കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും

Synopsis

ഹർജിയിൽ പ്രോസിക്യൂഷൻ ഭാഗത്തിന്റെ വാദം കേട്ട കോടതി കേസ് അഞ്ചിലേക്ക് മാറ്റി വെക്കുകയായിരുന്നു.   ഹർജിയിൽ കോടതി പ്രതിഭാഗത്തിന്റെ വാദം കേൾക്കും. 

ആലപ്പുഴ: എസ്ഡിപിഐ നേതാവായിരുന്ന അഡ്വ. കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഹർജിയിൽ പ്രോസിക്യൂഷൻ ഭാഗത്തിന്റെ വാദം കേട്ട കോടതി കേസ് അഞ്ചിലേക്ക് മാറ്റി വെക്കുകയായിരുന്നു. ഹർജിയിൽ കോടതി പ്രതിഭാഗത്തിന്റെ വാദം കേൾക്കും. ഈ ഹർജി തീർപ്പാക്കിയ ശേഷമേ വിചാരണ നടപടികൾ തുടങ്ങൂ. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 

ബിജെപി-ആർഎസ്എസ് പ്രവർത്തകരായ 11 പേരാണ് കേസിലെ പ്രതികൾ. കൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന കെവി ബെന്നിയാണ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ സ്റ്റേഷൻ ഹൗസ് ഓഫീസറാണ് കുറ്റപത്രം സമർപ്പിക്കേണ്ടതെന്നും അതിനാല്‍ കുറ്റപത്രം മടക്കണം എന്നും വാദം ഉന്നയിച്ച് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ തന്നെയാണ് കുറ്റപത്രം നല്‍കിയതെന്നും അതിനാല്‍ ഹർജി നിലനില്‍ക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. 2021 ഡിസംബർ 18 ന് രാത്രിയാണ് ഷാൻ കൊല്ലപ്പെട്ടത്. കൊല നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ബിജെപി ഓബിസി മോർച്ചാ നേതാവ് അഡ്വ രഞ്ജിത് ശ്രീനിവാസനെ വധിച്ചത്. ഈ കേസില്‍ 15 പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു. 

അതിനിടെ, രണ്‍ജിത്ത് ശ്രീനിവാസ് വധക്കേസിൽ വധശിക്ഷ വിധിച്ചതിനെ തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ മത, സാമുദായിക, രാഷ്ട്രീയ വിദ്വേഷം ഉളവാക്കുന്ന തരത്തിലും, കലാപം ഉണ്ടാക്കുന്ന തരത്തിലുമുള്ള ചിത്രങ്ങളും, പ്രസ്താവനകളും പോസ്റ്റുചെയ്ത 4 കേസ്സുകളിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് 19-ാം വാർഡിൽ കുമ്പളത്തുവെളി വീട്ടിൽ നസീർ മോൻ (47), തിരുവനന്തപുരം മംഗലപുരം സക്കീർ മൻസിലിൽ റാഫി (38), ആലപ്പുഴ, പൊന്നാട് തേവരംശ്ശേരി നവാസ് നൈന (42), അമ്പലപ്പുഴ വടക്ക് വണ്ടാനം പുതുവൽ വീട്ടിൽ ഷാജഹാൻ (36) എന്നിവരാണ് അറസ്റ്റിലായത്.

സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരത്തിലുള്ള വിദ്വേഷ പോസ്റ്റുകൾ നടത്തുന്നവരെ കണ്ടെത്തുന്നതിന് സൈബർ പൊലീസ് ശക്തമായ നിരീക്ഷണം നടത്തുന്നുണ്ടന്നും, ശ്രദ്ധയിൽ പെട്ടാൽ അവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരത്തിലുള്ള വിദ്വേഷ പോസ്റ്റുകൾ പ്രചരിപ്പിച്ചതിന് അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.

ഗ്യാൻവാപി മസ്ജിദ്; നീതി നടപ്പിലാക്കണം, ധർണ്ണയുമായി മുസ്ലിംലീ​ഗ് എംപിമാർ

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭാ തിരഞ്ഞെടുപ്പ്: മഞ്ചേശ്വരത്ത് കെ ആർ ജയാനന്ദ എൽഡിഎഫ് സ്ഥാനാർത്ഥിയാകും, സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപ് പ്രചരണം തുടങ്ങി എംഎൽഎ പിപി ചിത്തരഞ്ജൻ
പ്രതികരിച്ച് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്; മമ്മൂട്ടി നേരിട്ട് വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചു, 'വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കണം'